Monday, September 27, 2021

ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലി ആക്രമണം

Must Read

ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലി ആക്രമണം. ജർമനിയിൽ 36 കാരിയായ മോഡലിന് നേരെയായിരുന്നു പുലിയുടെ ആക്രമണം. സംഭവത്തിൽ ഗുരുതരമായ പരുക്കേറ്റ ജെസീക്ക ലെയ്ഡോൾഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിർജിറ്റ് സ്റ്റാഷ് എന്ന 48 കാരിയുടെ ഉടമസ്ഥതയിലുള്ള മൃ​ഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു ഫോട്ടോഷൂട്ടി. ആരാണ് ഫോട്ടോഷൂട്ടിന്റെ സംഘാടകനെന്നോ ആരായിരുന്നു ചിത്രങ്ങൾ പകർത്തിയതെന്നോ ഉള്ളവിവരങ്ങൾ ലഭിച്ചിട്ടില്ല. ​ഗുരുതരമായി പരുക്കേറ്റ ജസീക്ക അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി.

ബിർജിറ്റിന്റെ ഉടമസ്ഥതയിലുള്ള മൃ​ഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് പരസ്യച്തിരങ്ങൾക്കും മറ്റുമായി മൃ​ഗങ്ങളെ നൽകാറുണ്ട്. എന്നാൽ ഈ മൃ​ഗങ്ങൾ മുൻപ് ആരേയും ആക്രമിച്ചതായി റിപ്പോർട്ടില്ല. ബിർജിറ്റിന് തുടർന്നും ഈ മൃ​ഗങ്ങളെ വളർത്താനും മൃ​ഗ സംരക്ഷണ കേന്ദ്രം നടത്താനും നിയമപരമായി സാധിക്കുമോ എന്നകാര്യം അന്വേഷിക്കുകയാണ് പൊലീസ്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News