ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നായകന് കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയെ ആദ്യമായി ലോക കിരീടത്തിലേക്ക് നയിച്ച നായകന്റെ ആരോഗ്യ നില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഐപിഎല്‍ ആരംഭിച്ചതിന് പിന്നാലെ വിലയിരുത്തലുകളുമായി അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.
കപിലിന് ഹൃദയാഘാതമുണ്ടായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസ നേര്‍ന്ന് എത്തുകയാണ് ക്രിക്കറ്റ് ലോകം. ഒരു ദശകത്തോളം ഇന്ത്യന്‍ കുപ്പായം അണിഞ്ഞ കപില്‍ 1978 ഒക്ടോബര്‍ 1ന് പാകിസ്ഥാനെതിരെ കളിച്ചാണ് അരങ്ങേറുന്നത്. 131 ടെസ്റ്റുകളില്‍ നിന്ന് 5,248 റണ്‍സും, 434 വിക്കറ്റും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.
English summary
Legendary player Kapil Dev has undergone heart attack and angioplasty