Friday, June 25, 2021

കൗമാര താരം ഷഫാലി വർമ്മയെ പുകഴ്ത്തി ഇതിഹാസ താരം മിഥാലി രാജ്

Must Read

കൗമാര താരം ഷഫാലി വർമ്മയെ പുകഴ്ത്തി ഇതിഹാസ താരം മിഥാലി രാജ്. ഷഫാലി മൂന്ന് ഫോർമാറ്റിലും കളിക്കുന്നത് ഇന്ത്യക്ക് ഗുണകരമാണെന്ന് മിഥാലി പറഞ്ഞു. വിവിധ ഫോമാറ്റുകളിൽ എങ്ങനെയാണ് ഷഫാലി കളിക്കുക എന്നത് തങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മിഥാലി ഇക്കാര്യം വ്യക്തമാക്കിയത്.

“മൂന്ന് ഫോർമാറ്റിലും ഷഫാലി ഉള്ളത് ഞങ്ങൾക്ക് ഗുണകരമാണ്. വിവിധ ഫോർമാറ്റുകളിൽ ഷഫാലി എങ്ങനെ കളിക്കും എന്നത് ഞങ്ങൾ ശ്രദ്ധിക്കുകയാണ്. മുതിർന്ന താരങ്ങൾ തങ്ങളുടെ അനുഭവസമ്പത്ത് പകർന്നുനൽകേണ്ടതാണ്. അവർക്ക് വളരാനുള്ള ഇടം ഉണ്ടാക്കണം. അവർ വീണുപോയാൽ, അവിടെയാണ് മുതിർന്ന താരങ്ങൾ കടന്നുവരേണ്ടത്. “- മിഥാലി പറഞ്ഞു.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി പുരുഷ, വനിതാ ടീമുകൾ ഒരുമിച്ച്‌ പറക്കാൻ തയ്യാറെടുക്കുകയാണ്. ജൂൺ രണ്ടിന് മുംബൈയിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ഇരുടീമുകളും ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം കളിക്കും. ഒരു ടെസ്റ്റാണ് ഇന്ത്യ കളിക്കുക. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളുമാണ് ഇന്ത്യൻ പര്യടനത്തിൽ ഉള്ളത്. 2014നു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്.

സെപ്തംബൽ-ഒക്ടോബർ മാസങ്ങളിലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ തങ്ങളുടെ ആദ്യ പിങ്ക് ടെസ്റ്റ് കളിക്കും. ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റ് നടന്നാൽ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മാത്രം ഡേനൈറ്റ് ടെസ്റ്റാവും ഇത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും ഈ ടെസ്റ്റിനൊപ്പം ഇന്ത്യ കളിക്കും.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News