Monday, January 17, 2022

അശ്ലീല സൈറ്റിന്റെ അധിപയായി ഇന്ത്യക്കാരി; അമ്രപാലി എന്ന യുവതിയെ കുറിച്ച് കൂടുതലറിയാം..

Must Read

ലോകത്തെ ഏറ്റവും പ്രമുഖമായ അശ്ലീല വെബ്സൈറ്റിന് ഇനി ഇന്ത്യൻ വംശജയായ മേധാവി. ഒൺലിഫാൻസിന്റെ മേധാവിയായി ഇന്ത്യൻ വംശജ അമ്രപാലി ഗാൻ സ്ഥാനമേറ്റു. ഒൺലി ഫാൻസിന്റെ സ്ഥാപകൻ ടിം സ്റ്റോക്ക്‌ലി സ്ഥാനമൊഴിഞ്ഞതോടെയാണ് അമ്രപാലിയെ സിഇഒ ആയി നിയമിക്കുന്നത്. സ്ഥാനമൊഴിയുന്ന സ്റ്റോക്ക്‌ലി സ്ഥാപനത്തിന്റെ ഉപദേശകനായി തുടരും.

2020 മുതൽ ഒൺലിഫാൻസിന്റെ തന്നെ ചീഫ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഓഫിസറായി സേവനമനുഷ്ഠിച്ചു വരികയാണ് 36 വയസ്സുള്ള, അമ്രപാലി ‘അമി’ ഗാൻ. സ്റ്റോക്ക്‌ലിയുമായി ചേർന്ന് പ്രവർത്തിക്കുകയും ഒൺലിഫാൻസ് എന്ന കമ്പനിയുടെ വളർച്ചയിൽ വിശ്വസനീയമായ പങ്കാളിത്തം പുലർത്തുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് അമ്രപാലി.

മുംബൈയില്‍ ജനിച്ച ഇന്ത്യക്കാരിയാണ് അമ്രപാലി ഗാന്‍. ഇന്ത്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഗാന്‍ ഔദ്യോഗിക രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. പഠനമെല്ലാം യുഎസിലെ കലിഫോര്‍ണിയയില്‍ ആയിരുന്നു. യുഎസിൽ തന്നെയാണ് സ്ഥിരതാമസം. 36കാരിയായ ഗാന്‍ ഇപ്പോഴും അവിവാഹിതയാണ്.

ഒൺലി ഫാൻസിലേക്ക് വരുന്നതിന് മുൻപ് ലോകമെമ്പാടുമുള്ള നിരവധി കമ്പനികളുടെ മാർക്കറ്റിങ് തന്ത്രങ്ങൾക്ക് ഗാൻ നേതൃത്വം നൽകിയിട്ടുണ്ട്. ക്വസ്റ്റ് ന്യൂട്രീഷൻ, റെഡ് ബുൾ മീഡിയ ഹൗസ്, ലോവൽ ഹെർബ് കോ., യുഎസിലെ റെസ്റ്റോറന്റായ കഫേ തുടങ്ങിയ കമ്പനികളിലുടനീളം അവരുടെ അനുഭവപരിചയം ഉണ്ട്. യഥാക്രമം കമ്മ്യൂണിക്കേഷൻസ്, വൈസ് പ്രസിഡന്റ് മാർക്കറ്റിങ് ആൻഡ് പബ്ലിസിറ്റി എന്നീ തസ്തികകളിൽ പ്രവർത്തിച്ചിട്ടുമുണ്ട്.

പണം അടച്ച് വരിക്കാരാകുന്നവർക്ക് മാത്രം സേവനം നൽകുന്ന അശ്ലീല പ്ലാറ്റ്ഫോമാണ് ഒൺലി ഫാൻസ്. നിരവധി ആളുകൾ ഇതിലൂടെ തങ്ങളുടെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് പണം സമ്പാദിക്കുന്നുണ്ട്. അഞ്ച് വർഷം മുൻപാണ് അശ്ലീല വെബ്സൈറ്റായ ഒൺലിഫാൻസ് സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിത സേവനം തുടങ്ങിയത്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം കൂടിയായ ഒൺലിഫാൻസിൽ നിലവിൽ പോൺ താരങ്ങളും സംഗീതജ്ഞരും മറ്റ് ഉള്ളടക്ക സ്രഷ്‌ടാക്കളുമുണ്ട്. പണമടയ്ക്കുന്ന വരിക്കാർക്ക് മാത്രമാണ് ഉള്ളടക്കം കാണാൻ കഴിയുക.

വിവിധ രാജ്യങ്ങളിലെ പോൺ ഉള്ളടക്ക നിർമാണ കമ്പനികളെല്ലാം കാര്യമായ നിരീക്ഷണത്തിലുള്ള സമയത്താണ് ഗാൻ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിൽ അശ്ലീല ഉള്ളടക്കത്തിന്റെ സ്രഷ്‌ടാക്കളുടെയും ഉപഭോക്താക്കളുടെയും ഒരു വലിയ ഉപയോക്തൃ അടിത്തറയുണ്ട്. സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിത സിസ്റ്റം കാരണം സ്രഷ്‌ടാക്കൾക്ക് അവരുടെ ഉള്ളടക്കത്തിൽ നിന്ന് സമ്പാദിക്കാനും സാധിക്കുന്നു.

കഴിഞ്ഞ വർഷം ഒൺലിഫാൻസിന്റെ വിൽപന ബില്യൺ ഡോളർ കടന്നിരുന്നു, ഈ വർഷം ഏകദേശം 2.5 ബില്യൺ ഡോളർ വാർഷിക വരുമാനമാണ് ഒൺലിഫാൻസ് പ്രതീക്ഷിക്കുന്നതെന്ന് ബ്ലൂംബെർഗ് ചൂണ്ടിക്കാട്ടുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഗാൻ എന്തു മാറ്റമാണ് പോൺവെബ്സൈറ്റിൽ കൊണ്ടുവരാൻ പോകുന്നതെന്ന് വീക്ഷിക്കുകയാണ് ടെക് ലോകം.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News