Tuesday, December 1, 2020

കെടിഎം 250 അഡ്വഞ്ചര്‍ വിപണിയില്‍ അവതരിപ്പിച്ചു

Must Read

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

കൊച്ചി: മുന്‍നിര പ്രിമിയം മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ കെടിഎം ഏറ്റവും പുതിയ മോഡലായ കെടിഎം 250 അഡ്വഞ്ചര്‍ വിപണിയില്‍ അവതരിപ്പിച്ചു. 2,48,256 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക് ഷോറൂം വില. രാജ്യത്തുടനീളമുള്ള കെടിഎം ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുവരുന്ന സാഹസിക മോട്ടോര്‍ സൈക്കിള്‍ വിപണി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്ബനി കെടിഎം 250 അഡ്വഞ്ചര്‍ വിപണിയിലെത്തിക്കുന്നത്. ഇതിന് മുന്‍പ് നിരത്തിലെത്തിയ കെടിഎം 390 വിപണിയില്‍ വന്‍ സ്വീകാര്യത നേടിയിരുന്നു.അഡ്വഞ്ചര്‍ ബൈക്കിംഗ് ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന ഉപഭോക്താക്കള്‍ക്ക് കെടിഎം 250 അഡ്വഞ്ചര്‍ മികച്ച പ്രോത്സാഹനമേകും. ഇതിലൂടെ സാഹസിക മോട്ടോര്‍ സൈക്കിള്‍ രംഗം കൂടുതല്‍ വളരുമെന്നും കെടിഎം പ്രതീക്ഷിക്കുന്നു. വാഹനം കൈകാര്യം ചെയ്യുവാനുള്ള എളുപ്പവും, മികച്ച എന്‍ജിന്‍ കുതിപ്പും, ഭാരക്കുറവും ഈ രംഗത്ത് 250 അഡ്വഞ്ചറിനെ വ്യത്യസ്തമാക്കുന്നു. ബിഎസ് 6എമിഷനോടുകൂടിയ 248സിസി അത്യാധുനിക ഡിഒഎച്ച്‌സി ഫോര്‍ വാള്‍വ് സിംഗിള്‍ സിലിണ്ടര്‍ ലിക്യുഡ് കൂള്‍ഡ് എന്‍ജിനാണ് കെടിഎം 250 അഡ്വഞ്ചറിന്റെ കരുത്ത്. 30 എച്ച്‌പി (22 കിലോവാട്ട്) പവര്‍, 24 എന്‍എം ടോര്‍ക്ക് എന്നിവ ഉയര്‍ത്താന്‍ ഇലക്‌ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സഹായിക്കുന്നു. സാങ്കേതികമായി നൂതനമായ പവര്‍ അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചാണ് (പി‌എ‌എസ്‌സി) മറ്റൊരു പ്രധാന പ്രത്യേകത. ഇത് 6-സ്പീഡ് ഗിയര്‍‌ബോക്സില്‍ ആയാസരഹിതമായ മികച്ച ഗിയര്‍ ഷിഫ്റ്റിംഗിന് സഹായിക്കുന്നു.ഡബ്ല്യൂപി അപ്പെക്സ് സസ്പെന്‍ഷനാണ് കെടിഎം 250 അഡ്വഞ്ചറില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്രമീകരിക്കാവുന്ന പ്രീലോഡഡ് 177 എംഎം ട്രാവല്‍ റേഞ്ചാണ് റിയര്‍ ഷോക്ക് അബ്സോര്‍ബറിന് ഉള്ളത്, ഡബ്ല്യുപി അപെക്സ് അപ്പ് സൈഡ്- ഡൗണ്‍ 43 എംഎം ഫ്രണ്ട് ഫോര്‍ക്ക് 170 എംഎം ട്രാവല്‍ വാഗ്ദാനം നല്‍കുന്നു. കൂടാതെ ഹെവി-ഡ്യൂട്ടി കാസ്റ്റ് വീലുകള്‍ [19 ” / 17 ”], യാത്രാ-നിര്‍ദ്ദിഷ്ട ട്യൂബ്‌ലെസ്സ് ടയറുകള്‍ എന്നിവ എല്ലാ സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.Kochi: Leading premium motorcycle brand KTM has launched its latest model KTM 250 Adventure. The car has a Delhi ex-showroom price of Rs 2,48,256. Bookings have started at KTM dealerships across the country. Developing the fastest growing

Leave a Reply

Latest News

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും പറയാം. സിംബിയൻ ഫോണുകളിൽ നിന്ന് ആൻഡ്രോയിഡിൽ...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

More News