പ്രമുഖ ബംഗാളി ടെലിവിഷൻ താരം പല്ലബി ദേ(21) യെ ദക്ഷിണ കോൽക്കത്തയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കോൽക്കത്തയിലെ ഗർഫയിൽ അപ്പാർട്ട്മെന്റിൽ സുഹൃത്തുമൊത്തു വാടകയ്ക്കു താമസിച്ചുവരികയായിരുന്നു പല്ലബി.
സുഹൃത്തിന്റെ നിലവിളി കേട്ട് ഓടിച്ചെന്നപ്പോൾ പല്ലബിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അപ്പാർട്ട്മെന്റിന്റെ ചുമതലവഹിക്കുന്ന ആൾ മൊഴി നല്കി. അപ്പാർട്ട്മെന്റിലെ ജീവനക്കാരും താനും ചേർന്നാണ് പോലീസിൽ വിവരം അറിയിച്ചശേഷം മൃതദേഹം ആശുപത്രിയിലെത്തിച്ചതെന്നും ഇയാൾ പറഞ്ഞു.
കുഞ്ജ ഛയ്യാ, രേഷം ഝാപി, മൻ മനേ നാ തുടങ്ങി പ്രമുഖ ബംഗാളി ടെലിവിഷൻ സീരിയലുകളിൽ പല്ലബി ദേ നായികയായിട്ടുണ്ട്.