Tuesday, December 1, 2020

26ന്റെ ദേശീയ പണിമുടക്ക്‌ വൻ വിജയമാക്കുക : ട്രേഡ്‌ യൂണിയൻ സമിതി

Must Read

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

തിരുവനന്തപുരം:കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയുള്ള 26ന്റെ ദേശീയ പണിമുടക്കിൽ എല്ലാവരും പങ്കാളികളാകണമെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു. പതിറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കി തൊഴിലാളികളെ അടിമസമാന സാഹചര്യത്തിലേക്ക്‌ തള്ളിവിടാനുള്ള തൊഴിൽകോഡുകളാണ്‌ കേന്ദ്ര സർക്കാർ പാസാക്കിയത്‌. ഉപജീവനം ദുരിതപൂർണമാക്കുന്ന നയങ്ങളാണ്‌ കേന്ദ്രം നടപ്പാക്കുന്നത്‌.

കർഷക ദ്രോഹനയങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക, കേന്ദ്ര- പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ദേശീയ പണിമുടക്കിൽ കേരളത്തിൽ 1.60 കോടി തൊഴിലാളികൾ പങ്കെടുക്കും. മോട്ടോർവാഹനങ്ങൾ തൊഴിലാളികൾ നിരത്തിലിറക്കില്ല. സ്വകാര്യ വാഹനങ്ങളും പണിമുടക്കുമായി സഹകരിക്കണം. പാൽ, പത്രം, ആശുപത്രി, ടൂറിസം എന്നിവയെ ഒഴിവാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഓഫീസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല. അസംഘടിതമേഖലയിലെ തൊഴിലാളികളും പണിമുടക്കും. കേന്ദ്ര ട്രേഡ് യൂണിയനുകളും പൊതുമേഖലാ ജീവനക്കാരുടെ ഫെഡറേഷനുകളും കേന്ദ്ര–- സംസ്ഥാന സർക്കാർ ജീവനക്കാരും ഒന്നിച്ച്‌ നടത്തുന്ന പണിമുടക്കിൽ ദേശീയതലത്തിലെ പത്ത് സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും അണിചേരും. ബാങ്ക്, ഇൻഷുറൻസ് മേഖലയിലെ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കെഎസ്ആർടിസി ഉൾപ്പെടെയുള്ള മോട്ടോർവാഹന തൊഴിലാളികൾ, വ്യാപാര വാണിജ്യ മേഖലകളിൽ ഉള്ളവരും ഭാഗമാകും Thiruvananthapuram: Leaders of the Joint Trade Union Committee said in a press conference that everyone should participate in the 26th national strike against the anti-labor policies of the Central BJP government.

Leave a Reply

Latest News

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും പറയാം. സിംബിയൻ ഫോണുകളിൽ നിന്ന് ആൻഡ്രോയിഡിൽ...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

More News