നിര്‍ണായക തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന പിറവം നഗരസഭയില്‍ എല്‍ ഡി എഫിന് വിജയം

0

കൊച്ചി: നിര്‍ണായക തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന പിറവം നഗരസഭയില്‍ എല്‍ ഡി എഫിന് വിജയം. ഇരുമുന്നണിയും തമ്മില്‍ ഒരംഗത്തിന്റെ മാത്രം വിത്യാസമുണ്ടായിരുന്ന നഗരസഭയില്‍ ഇതോടെ ഇടത് ഭരണം തുടരും.നഗരസഭയിലെ 14-ാം വാര്‍ഡായ ഇടപ്പള്ളിച്ചിറയില്‍ അജേഷ് മനോഹര്‍ 206 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യു ഡി എഫിലെ അരുണ്‍ കല്ലറക്കലിനെയാണ് എല്‍ ഡി എഫ് തോല്‍പ്പിച്ചത്. ഇതോടെ നഗരസഭയില്‍ എല്‍ ഡി എഫിന് 14ഉം യു ഡി എഫിന് 13ഉം അംഗങ്ങളായി.

Leave a Reply