Sunday, November 29, 2020

കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ പ്രതിരോധിക്കാൻ മന്ത്രിമാരെ അണിനിരത്തി പ്രക്ഷോഭത്തിന് എൽ.ഡി.എഫ് നീക്കം

Must Read

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം...

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ്...

ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം

കാസർകോട്: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെദുരൂഹമരണത്തിൽ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം. ആത്മഹത്യയാണെന്ന് പത്ത്...

തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ വികസന പദ്ധതികളിലടക്കം കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ പ്രതിരോധിക്കാൻ മന്ത്രിമാരെ അണിനിരത്തി പ്രക്ഷോഭത്തിന് എൽ.ഡി.എഫ് നീക്കം. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അതിരുവിടുന്നതിൽ പ്രതിഷേധിച്ച് നവംബർ 16ന് ജനകീയ പ്രതിരോധം തീർക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പെങ്കടുക്കും. 25,000 കേന്ദ്രങ്ങളിലെ പ്രതിഷേധത്തിൽ ജനപ്രതിനിധികളും മുതിർന്ന നേതാക്കളും പെങ്കടുക്കുമെന്ന് കൺവീനർ എ. വിജയരാഘവൻ മാധ്യമങ്ങളോട് വിശദീകരിച്ചു. ഒാരോ കേന്ദ്രത്തിലും നൂറ് പ്രവർത്തകരെങ്കിലും പെങ്കടുക്കും.

യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്​ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ച​ത്. സ​ർ​ക്കാ​റി​നെ​തി​രെ ഒ​രു​കാ​ര്യ​വും പ​റ​യാ​നി​ല്ലാ​തെ​വ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷം ഒാ​രോ വി​ക​സ​ന​പ​ദ്ധ​തി​യി​ലും അ​ഴി​മ​തി ആ​രോ​പി​ക്കു​ന്നെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ-​​ഫോ​ൺ, ഹൈ​ടെ​ക്​ സ്​​കൂ​ൾ ക്ലാ​സ്​ നി​ർ​മാ​ണം എ​ന്നി​വ​യി​ലെ ആ​രോ​പ​ണം ഉ​ദാ​ഹ​ര​ണ​മാ​യി എ​ടു​ത്തു​പ​റ​ഞ്ഞു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്നി​ല്ല. എ​ന്നാ​ൽ, അ​വ​ർ പ​രി​ധി​വി​ട്ട് വി​ക​സ​ന​പ​ദ്ധ​തി​ക​ളി​ൽ ഇ​ട​പെ​ടു​ന്നു. ഫ​യ​ലു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ്​ ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​

പ്രതിപക്ഷ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ എൽ.ഡി.എഫിെൻറ സമൂഹമാധ്യമ ഇടപെടൽ ശക്തമാക്കാനും തീരുമാനിച്ചു. ഇതിന് കൺവീനർ അധ്യക്ഷനായ സമിതി രൂപവത്കരിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കാനുള്ള ഉപസമിതി 17ന് ചേരും.നാമനിർദേശപത്രിക സമർപ്പണത്തോടൊപ്പമാകും സംസ്ഥാനതല പ്രകടനപത്രിക പുറത്തിറക്കുക. ഒപ്പം പ്രാദേശികതല പ്രകടനപത്രികകളും പുറത്തിറക്കും. തീർപ്പാകാത്ത സീറ്റ് തർക്കങ്ങൾ മാത്രം കൺവീനറുമായി ചർച്ച ചെയ്ത് പരിഹരിക്കും. വാർഡ് തലം വരെയുള്ള പ്രചാരണസമിതികള്‍ 21നകം രൂപവത്കരിക്കും. എറണാകുളത്തും പാലക്കാടും തഴഞ്ഞതിൽ എൽ.ജെ.ഡി കൺവീനറെ പ്രതിഷേധം അറിയിച്ചു. ആലപ്പുഴ, വയനാട് അടക്കം ജില്ലകളിലെ സി.പി.െഎ കടുംപിടിത്തം അവർ യോഗശേഷം കാനം രാജേന്ദ്രെൻറ ശ്രദ്ധയിൽപെടുത്തി. ജെ.ഡി- എസും പരാതി ഉന്നയിച്ചു. കേരളാ കോൺഗ്രസ് എമ്മിൽനിന്ന് ജോസ് കെ. മാണിയും സ്റ്റീഫൻ ജോർജുമാണ് പെങ്കടുത്തത്. തങ്ങളുടെ രാഷ്ട്രീയനിലപാട് ഉൾക്കൊണ്ട് മുന്നണിയിൽ ഉൾപ്പെടുത്തിയതിൽ നന്ദി രേഖപ്പെടുത്തിയായിരുന്നു ജോസ് കെ. മാണിയുടെ കന്നി മുന്നണി യോഗത്തിലെ പ്രസംഗം ആരംഭിച്ചത്

English summary

LDF moves to mobilize ministers to oppose probe by central agencies

Leave a Reply

Latest News

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം...

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ. സ്വർണക്കളളക്കടത്തിനെ...

ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം

കാസർകോട്: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെദുരൂഹമരണത്തിൽ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം. ആത്മഹത്യയാണെന്ന് പത്ത് വർഷമായി റിപ്പോർട്ട് നൽകിയ സിബിഐആത്മഹത്യയല്ലെന്ന സൈക്കോളജിക്കൽ...

വിവാഹാലോചനയിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ മണവാളൻ റിയാസ് പിടിയിൽ

മലപ്പുറം: വിവാഹാലോചനയിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ പ്രതി മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊലീസ് പിടിയിലായി. മേലാറ്റൂര്‍ സ്വദേശി മണവാളൻ റിയാസ് എന്ന മുഹമ്മദ് റിയാസാണ് പൊലീസിന്‍റെ പിടിയിലായത്.

സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം ∙ സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമർദം ശക്തിപ്പെട്ട്...

More News