നിയമസഭയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടനെതിരേ കടുത്ത വിമര്‍ശനവുമായി എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്. മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
“ഇവൻ എവിടേ നിന്ന് വന്നു. എന്തും പറയാൻ ഉള്ള വേദി അല്ല നിയമസഭ, മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിക്കുന്നു, കുഴൽനാടന് മുഖ്യമന്ത്രിയെ അറിയില്ല നല്ലോണം അറിയണം എങ്കിൽ അടുത്ത് പോയി നോക്കണം ഇരുമ്പ് അല്ല, ഉരുക്ക് ആണ് മുഖ്യമന്ത്രി’ ജയരാജന് പറഞ്ഞു.
ഇന്ത്യയിൽ തന്നെ കരുത്തൻ ആയ മുഖ്യമന്ത്രി ആണ് പിണറായി. മാതൃക ആക്കാൻ പറ്റുന്ന ഒരേ ഒരു സംസ്ഥാനം എന്ന് നീതി ആയോഗ് പോലും പറഞ്ഞു. അങ്ങിനെ കേരളം വികസിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രിയെ തകർക്കാനാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും ഇ പി ആരോപിച്ചു.