Sunday, November 29, 2020

എറണാകുളം ജില്ലാ പഞ്ചായത്തിലേക്കും കൊച്ചി നഗരസഭയിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

Must Read

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക ഇന്ന് മുതല്‍; ഓരോ ദിവസവും പട്ടിക പുതുക്കും

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ...

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ: പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോർഡ്. ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും. വനംവകുപ്പും ദേവസ്വം...

പ​വ​ൻ​കു​മാ​ർ ബൻസൽ കോൺഗ്രസ്​ ട്രഷറർ

ന്യൂ​ഡ​ൽ​ഹി: അ​ഹ്​​മ​ദ്​ പ​ട്ടേലിന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ മു​ൻ​മ​ന്ത്രി പ​വ​ൻ​കു​മാ​ർ ബ​ൻ​സ​ലി​നെ എ.​ഐ.​സി.​സി ട്ര​ഷ​റ​റാ​യി കോ​ൺ​ഗ്ര​സ്​ നി​യ​മി​ച്ചു. ച​ണ്ഡി​ഗ​ഢി​ൽ​നി​ന്ന്​ നാ​ലു​വ​ട്ടം ലോ​ക്​​സ​ഭ​യി​ൽ എ​ത്തി​യ 72കാ​ര​നാ​യ പി.​കെ. ബ​ൻ​സ​ൽ...

കൊച്ചി ∙ എറണാകുളം ജില്ലാ പഞ്ചായത്തിലേക്കും കൊച്ചി നഗരസഭയിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.അനില്‍കുമാറിനെയാണ് കൊച്ചിയില്‍ സിപിഎം മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നഗരസഭയിലെ മൂന്നു ഡിവിഷനുകളും ലഭിച്ചു.
കൊച്ചി കോര്‍പറേഷനില്‍ 74 ഡിവിഷനുകളില്‍ 56ലും സിപിഎം മത്സരിക്കും. സിപിഐയ്ക്ക് 8 സീറ്റ്. കേരള കോണ്‍ഗ്രസിന് 3 സീറ്റ് കിട്ടിയപ്പോള്‍ എന്‍സിപിയുടെ വിഹിതം മൂന്നില്‍ നിന്ന് രണ്ടായി. ജെഡിഎസിനും 2 സീറ്റ് നല്‍കി. ഐഎന്‍എല്‍, സിപിഎംഎല്‍ റെഡ് ഫ്ലാഗ്, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റില്‍ മത്സരിക്കും. മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.അനില്‍കുമാര്‍ എളമക്കര നോര്‍ത്തില്‍ മത്സരിക്കും.

സ്ഥിരം സമിതി അധ്യക്ഷ ഡോ. പൂര്‍ണിമ നാരായണന്‍ എളംകുളം ഡിവിഷനില്‍ നിന്ന് ജനവിധി തേടും. രണ്ടിടത്ത് പൊതു സ്വതന്ത്രന്മാരെ പരീക്ഷിക്കുന്നു. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്‍റണിക്ക് ഇത്തവണ സീറ്റില്ല. മുന്‍മേയര്‍ സി.എം.ദിനേശ് മണിയുടെ പേരും പരിഗണിച്ചിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതി ലഭിച്ചില്ല. ജില്ലാ പഞ്ചായത്തില്‍ 17 സീറ്റില്‍ സിപിഎമ്മും അഞ്ചിടത്ത് സിപിഐയും മത്സരിക്കുന്നു.

യുഡിഎഫിലായിരിക്കെ മത്സരിച്ച കോടനാട്, വാരപ്പെട്ടി സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കി. ജില്ലാ കമ്മിറ്റി അംഗം എം.ബി.സ്യമന്തഭദ്രന്‍ കോട്ടുവള്ളി ഡിവിഷനില്‍നിന്നും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യേശുദാസ് പറപ്പിള്ളി കടുങ്ങല്ലൂരില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. കാലടി ഡിവിഷനില്‍ മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകള്‍ ശാരദാ മോഹന്‍ ഇത്തവണയും ജനവിധി തേടുന്നുണ്ട്.

English summary

LDF announces candidates for Ernakulam District Panchayat and Kochi Municipal Corporation

Leave a Reply

Latest News

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക ഇന്ന് മുതല്‍; ഓരോ ദിവസവും പട്ടിക പുതുക്കും

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ...

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ: പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോർഡ്. ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും. വനംവകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള ഭൂമി തർക്കം പരിഹരിക്കുന്നതിനായി...

പ​വ​ൻ​കു​മാ​ർ ബൻസൽ കോൺഗ്രസ്​ ട്രഷറർ

ന്യൂ​ഡ​ൽ​ഹി: അ​ഹ്​​മ​ദ്​ പ​ട്ടേലിന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ മു​ൻ​മ​ന്ത്രി പ​വ​ൻ​കു​മാ​ർ ബ​ൻ​സ​ലി​നെ എ.​ഐ.​സി.​സി ട്ര​ഷ​റ​റാ​യി കോ​ൺ​ഗ്ര​സ്​ നി​യ​മി​ച്ചു. ച​ണ്ഡി​ഗ​ഢി​ൽ​നി​ന്ന്​ നാ​ലു​വ​ട്ടം ലോ​ക്​​സ​ഭ​യി​ൽ എ​ത്തി​യ 72കാ​ര​നാ​യ പി.​കെ. ബ​ൻ​സ​ൽ മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​ണ്. മ​ൻ​മോ​ഹ​ൻ സി​ങ്​ മ​​ന്ത്രി​സ​ഭ​യി​ൽ റെ​യി​ൽ​വേ,...

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം ശരാശരി ഇപ്പോഴും 20 നു മുകളിലാണ്....

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ. സ്വർണക്കളളക്കടത്തിനെ...

More News