നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ളയ്‌ക്കു ക്രൈം ബ്രാഞ്ച്‌ നോട്ടീസ്‌ നല്‍കിയതില്‍ അഭിഭാഷകര്‍ക്കു പ്രതിഷേധം

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ളയ്‌ക്കു ക്രൈം ബ്രാഞ്ച്‌ നോട്ടീസ്‌ നല്‍കിയതില്‍ അഭിഭാഷകര്‍ക്കു പ്രതിഷേധം. ഇന്നലെ ഹൈക്കോടതി അഡ്വക്കേറ്റ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയുടെ പൂമുഖത്ത്‌ പ്രതിഷേധയോഗം സംഘടിച്ചിച്ചു. ഇന്ത്യന്‍ തെളിവു നിയമത്തിലെ 126-ാം വകുപ്പ്‌ പ്രകാരം അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ആശയവിനിമയത്തിനു നിയമപരമായ സംരക്ഷണമുണ്ടെന്ന്‌ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെവന്ന പരാതിയിലാണു രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌ നല്‍കിയത്‌. 16-നു കാണാനായിരുന്നു പോലീസ്‌ ആലോചിച്ചതെങ്കിലും കഴിയില്ലെന്നു രാമന്‍പിള്ള മറുപടി നല്‍കിയതു 18-നാണ്‌.

Leave a Reply