തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോട്ടിൽ വെട്ടിക്കൊലപ്പെടുത്തി. പട്ടാപ്പകലാണ് സംഭവം. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു (52), ഭാര്യ നാഗമണി (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരണ കക്ഷിയായ ടിആർഎസാണ് കൊലയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.15നും 2.30നും ഇടയിലായിരുന്നു സംഭവം. ഹൈദരാബാദിൽ നിന്ന് ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തുവച്ച് മറ്റൊരു കാറിലെത്തിയ സംഘം കൊടുവാൾ ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാറിൽ നിന്നു പിടിച്ചിറക്കി ഹൈവേയിൽ ഇട്ടായിരുന്നു കൊലപാതകം. ഉടൻ തന്നെ അക്രമികൾ മറ്റൊരു കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു.
English summary
Lawyer couple hacked to death in Telangana