Sunday, December 5, 2021

വീട്ടില്‍ മദ്യപിച്ചതിനുശേഷം ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ യുവാവിനെ അഭിഭാഷകന്‍ ചുറ്റികക്കൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി

Must Read

തിരൂര്‍ (തൃശൂര്‍): വീട്ടില്‍ മദ്യപിച്ചതിനുശേഷം ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ യുവാവിനെ അഭിഭാഷകന്‍ ചുറ്റികക്കൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി. കൊലയ്‌ക്കുശേഷം ബാറില്‍ എത്തി മദ്യപിക്കുകയായിരുന്ന അഭിഭാഷകനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു.
മുളങ്കുന്നത്തുകാവ്‌ തിരൂര്‍ കിഴക്കുംമുറിയില്‍ പണിക്കര വീട്ടില്‍ കുട്ടപ്പന്റെ മകന്‍ മണികണ്‌ഠന്‍ എന്ന കണ്ണന്‍ (42) ആണ്‌ കൊല്ലപ്പെട്ടത്‌. ഇന്നലെ ഉച്ചതിരിഞ്ഞ്‌ നാലരയ്‌ക്കായിരുന്നു സംഭവം. വൈകിട്ട്‌ ആറിനാണ്‌ കൊലപാതകം പുറംലോകം അറിയുന്നത്‌.

തൃശൂര്‍ ബാറിലെ അഭിഭാഷകനായ തിരൂര്‍ സരസ്വതി നിലയത്തില്‍ സജീഷിന്റെ വീട്ടില്‍വച്ചാണ്‌ സംഭവം. എല്ലാ ദിവസവും അഭിഭാഷകന്‌ മദ്യം വാങ്ങിക്കൊടുക്കുന്നത്‌ കണ്ണന്‍ ആയിരുന്നു. ഇന്നലേയും അഭിഭാഷകന്‌ മണികണ്‌ഠന്‍ മദ്യം വാങ്ങിക്കൊടുത്തിരുന്നു. ശേഷം ഇരുവരും മദ്യപിക്കുകയും ചെയ്‌തു. പിന്നീട്‌ മണികണ്‌ഠന്‍ അടുക്കള ഭാഗത്തുള്ള നാളികേരം
പൊളിച്ചുകൊണ്ടിരിക്കുമ്പോള്‍ അഭിഭാഷകന്‍ ഷെഡിലെത്തി ചുറ്റികക്കൊണ്ട്‌ മണികണ്‌ഠന്റെ
തലയ്‌ക്കടിക്കുകയായിരുന്നു. സംഭവത്തിനുശേഷം അഭിഭാഷകന്‍ വീടുവിട്ടു പോവുകയും ചെയ്‌തു.

വീടിനു പിന്നില്‍നിന്നും ഞരക്കംകേട്ട്‌ അഭിഭാഷകന്റെ വൃദ്ധനായ പിതാവ്‌ നോക്കിയപ്പോള്‍ കണ്ണന്‍ താഴെ
കിടക്കുന്നതാണ്‌ കണ്ടത്‌. നേരത്തെ ചെറിയ ബഹളം കേട്ടതുകൊണ്ട്‌ ഇക്കാര്യം പിതാവ്‌ അയല്‍വാസികളെ അറിയിച്ചു. അവര്‍ എത്തുമ്പോഴേക്കും മണികണ്‌ഠന്‍ മരിച്ചിരുന്നു. വിവരം അറിഞ്ഞ്‌ എത്തിയ വിയ്യൂര്‍ പോലീസ്‌ എസ്‌.എച്ച്‌.ഒ. സുബിന്‍ മാത്യു സംഭവത്തിനുശേഷം ബാറില്‍ ഇരുന്നു മദ്യപിക്കുകയായിരുന്ന പ്രതിയെ
പിടികൂടി. ഒല്ലൂര്‍ അസി. പോലീസ്‌ കമ്മിഷണര്‍ കെ.സി. സേതു, സ്‌പെഷല്‍ ബ്രാഞ്ച്‌ എ.സി.പി. എം.കെ.
ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക്‌ വിഭാഗവും വിരലാടയാള വിഭാഗവും എത്തി. പരിശോധനയ്‌ക്കുശേഷം ഇന്‍ക്വസ്‌റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി. കൊല്ലപ്പെട്ട മണികണ്‌ഠന്‍ അവിവാഹിതനാണ്‌. അമ്മ: കുറമ്പ. സഹോദരങ്ങള്‍: ബാലകൃഷ്‌ണന്‍, സരസു.

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News