Sunday, December 5, 2021

മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിന് നിയമ നിർമാണ ശിപാർശകളുമായി നിയമപരിഷ്‌കരണ കമ്മീഷൻ

Must Read

തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉൾപ്പെടെ പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിർമാണ ശിപാർശകളുമായി നിയമപരിഷ്‌കരണ കമ്മീഷൻ. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. നിയമ മന്ത്രി പി.രാജീവ് റിപ്പോർട്ട് ഏറ്റുവാങ്ങി.

സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം ത​ട​യു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​മു​ള്ള നി​യ​മം നി​ർ​മി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു. മ​ത-​ജാ​തി-​ലിം​ഗ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​വും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളും ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​മാ​ണ് നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ച​തി​യും വ​ഞ്ച​ന​യും ത​ട​യു​ന്ന​തി​നു​ള്ള നി​യ​മം, വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ നി​യ​മ​ന​വും നി​യ​ന്ത്ര​ണ​വും ക്ഷേ​മ​വും സം​ബ​ന്ധി​ച്ച നി​യ​മം, റ​സി​ഡ​ന്‍​സ് അ​സാ​സി​യേ​ഷ​നു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നും നി​യ​ന്ത്ര​ണ​വും സം​ബ​ന്ധി​ച്ച നി​യ​മം എ​ന്നി​ങ്ങ​നെ പു​തി​യ നി​യ​മ​നി​ർ​മാ​ണ​ത്തി​നു​ള്ള 12 ബി​ല്ലു​ക​ൾ, കാ​ല​ഹ​ര​ണ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കാ​നു​ള്ള ഒ​രു ബി​ല്ല്, നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി നി​ർ​ദ്ദേ​ശി​ക്കു​ന്ന നാ​ല് ബി​ല്ലു​ക​ൾ, ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള നാ​ല് ബി​ല്ലു​ക​ളും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

നി​യ​മ​പ​രി​ഷ്‌​ക​ര​ണ ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശ​ശി​ധ​ര​ൻ നാ​യ​ർ, ലോ ​സെ​ക്ര​ട്ട​റി ഹ​രി. വി.​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News