ഇന്ത്യയുടെ വാനമ്പാടിക്ക് കടല്‍ത്തീരത്ത്‌ ശ്രദ്ധാഞ്ജലി; ലതാ മങ്കേഷ്‌കറുടെ രൂപം മണ്ണിൽ തീർത്ത് കലാകാരൻ

0

അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കർക്ക് കടൽതീരത്ത് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്. ഒഡീഷയിലെ പുരി ബീച്ചിൽ പ്രിയ ഗായികയുടെ രൂപം മണലിൽ തീർത്താണ് ആദരവ് അർപ്പിച്ചിരിക്കുന്നത്.

മേരി ആവാസ് ഹി പെഹ്ചാൻ ഹെ എന്ന ലതാ മങ്കേഷ്‌കർ ആലപിച്ച ക്ലാസിക് ഗാനത്തിന്റെ ആദ്യ വരി കുറിച്ച് ഇന്ത്യയുടെ വാനമ്പാടിക്ക് ശ്രദ്ധാഞ്ജലി എന്ന് കുറിച്ചാണ് സുദർശന ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

Leave a Reply