Monday, March 8, 2021

സമരം ശക്തമാക്കാൻ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ; സെക്രട്ടേറിയറ്റ് പരിസരം വരും ദിനങ്ങളിൽ കൂടുതൽ സംഘർഷഭരിതമാകാൻ സാദ്ധ്യത

Must Read

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌. ഇവർക്ക്‌‌ ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത്‌ മെട്രോ റെയിൽ സ്‌റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി...

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു. 'തലപ്പത്ത്' ആളില്ലാതായതോടെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പർ, നാമനിർദേശപത്രിക, സ്ലിപ്പുകൾ, തെരഞ്ഞെടുപ്പ്...

പ്രകൃതി മൂർച്ചയേറിയ കുപ്പിച്ചില്ലുകളെ വെള്ളാരം കല്ലുകള്‍ പോലെ മിനുസ്സമുള്ളവയാക്കി മാറ്റിയ ബീച്ച്

റഷ്യയ്ക്കാരുടെ പ്രിയപ്പെട്ട മദ്യമാണ് വോഡ്ക. ലേലം സിനിമയിലെ വാക്കുകള്‍ കടമെടുത്താല്‍ സഖാവ് ലെനിനും ഗോര്‍ബച്ചേവും സേവിച്ചിരുന്ന വോഡ്ക. ഏതായാലും സോവിയറ്റ് ഭരണകാലത്ത് പല നിറങ്ങളിലുള്ള വോഡ്ക...

തിരുവനന്തപുരം: സമരം ശക്തമാക്കാൻ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ തീരുമാനിച്ചതോടെ സെക്രട്ടേറിയറ്റ് പരിസരം വരും ദിനങ്ങളിൽ കൂടുതൽ സംഘർഷഭരിതമാകാൻ സാദ്ധ്യത തെളിഞ്ഞു. സിവിൽ പൊലീസ് ഓഫീസർ റാങ്കുകാർ രക്ഷിതാക്കളെയും ബന്ധുക്കളെയും സമരപ്പന്തലിലെത്തിച്ച് പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി 11 മുതൽ ഒരു മണി വരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ദിനേശ് പുത്തലത്തും പ്രൈവറ്റ് സെക്രട്ടറി ആർ.മോഹനനും അസോസിയേഷനുമായി നടത്തിയ ചർച്ചയിലും പരിഹാരം കണ്ടില്ല. എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളെയും കുടുംബാംഗങ്ങളെയും ലാസ്റ്റ് ഗ്രേഡ് റാങ്കുകാരും സമരമുഖത്തേക്ക് കൊണ്ടുവരും. ഇന്നും നാളെയും 14 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

സമരക്കാർ പ്രമുഖനേതാക്കളുടെ പിന്തുണ തേടുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനം വരെ നേരിട്ടുള്ള ചർച്ച വേണ്ടെന്ന നിലപാടിലാണ് സർക്കാരെന്നും സൂചനയുണ്ട്. മന്ത്രി തോമസ് ഐസക് അവസാനവട്ട ശ്രമമെന്ന നിലയിൽ ചർച്ച നടത്തിയേക്കുമെന്നും അറിയുന്നു. ഇതിന് സ്ഥിരീകരണമില്ല.പത്തോളം ആവശ്യങ്ങളാണ് റാങ്ക് ഹോൾഡേഴ്സ് സമർപ്പിച്ചത്. നാല് കാര്യങ്ങൾ അംഗീകരിക്കാൻ ചർച്ചയിൽ സർക്കാർ തയ്യാറായി. പ്രൊമോഷൻ വേഗത്തിലാക്കി നിയമനം നടത്തും, ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകൾ മുഴുവൻ റിപ്പോർട്ട് ചെയ്യും, അപേക്ഷകരില്ലാതെ ആശ്രിത നിയമനത്തിനായി മാറ്റിവച്ചിരിക്കുന്ന എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ച കാര്യങ്ങൾ അടിയന്തരമായി നടപ്പിലാക്കും എന്നീ ഉറപ്പുകളാണ് സമരക്കാർക്ക് നൽകിയത്.ഇതുകൊണ്ട് പ്രയോജനമില്ലെന്നും നാമമാത്രമായ നിയമനങ്ങളാവും നടക്കുകയെന്നും സമരസമിതി നേതാവ് ലയ രാജേഷ് പറഞ്ഞു.ഒത്തുതീർപ്പിന് പരമാവധി ശ്രമിച്ചുസമരം ഒത്തുതീർപ്പാക്കാൻ പരമാവധി ശ്രമിച്ചതായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പറഞ്ഞു. ലിസ്റ്റിന്റെ കാലാവധി കഴിയും മുമ്പേ പരമാവധി നിയമനങ്ങൾ നടത്താനുള്ള ക്രമീകരണം ചെയ്യാമെന്നാണ് ചർച്ചയിൽ വ്യക്തമാക്കിയത്. അവരുടെ ആവശ്യങ്ങളിൽ പലതിനും പ്രായോഗികമായ തടസങ്ങളുണ്ട്. തസ്തിക സൃഷ്ടിക്കാനാണ് ആവശ്യപ്പെടുന്നത്. അത് പെട്ടെന്ന് സാദ്ധ്യമല്ല. ഇനി ചർച്ചയ്ക്ക് ഡി.വൈ.എഫ്.ഐ മുൻകൈയെടുക്കില്ല.അമ്മയും ഭാര്യയും സമരവേദിയിൽസിവിൽ പൊലീസ് ഓഫീസർ റാങ്കുകാർക്ക് ഐക്യദാർഢ്യമർപ്പിച്ച് മാതാപിതാക്കളും ബന്ധുക്കളും ഇന്നലെ സമരപ്പന്തലിലെത്തി.വിളവൂർക്കൽ സ്വദേശിയും 1220-ാം റാങ്കുകാരനുമായ ഗോകുലിന്റെ മാതാവ് സുമ, 823-ാം റാങ്കുകാരനായ പൂവാർ സ്വദേശി ലാസറിന്റെ ഭാര്യ ബിനി എന്നിവരാണെത്തിയത്. സമരം ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികളുടെയും അമ്മയായിട്ടാണ് എത്തിയതെന്ന് സുമ പറഞ്ഞു.ശയനപ്രദക്ഷിണംസമരത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കണ്ണൂർ സ്വദേശികളായ ദീപക്കിനെയും മിഥുനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English summary

Last Grade Servants Rank Holders Association to intensify strike; The Secretariat area is likely to become more tense in the coming days

Leave a Reply

Latest News

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌. ഇവർക്ക്‌‌ ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത്‌ മെട്രോ റെയിൽ സ്‌റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി...

More News