Sunday, September 26, 2021

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

Must Read

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ വലിയ പള്ളിയിലാണ് മാസങ്ങളായി അനിൽ പോകുന്നത്. എന്നാൽ ഭക്തി മൂത്തല്ല ഇയാൾ പള്ളിയിൽ വരുന്നതെന്ന് കഴിഞ്ഞ ദിവസമാണ് കമ്മിറ്റിക്കാർക്ക് മനസ്സിലായത്.

മാസങ്ങളായി പള്ളിയിലെ ഭണ്ഡാരത്തിൽ വരവ് കുറവ് നോട്ടുകളിൽ ബബിൾഗം. ഒടുവിൽ സി.സിടിവി പരിശോധിച്ചപ്പോഴാണ് കാര്യം മനസിലായത്. ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കുന്ന കള്ളൻ. ചെറിയ നോട്ടുകൾ തിരിച്ചിടുന്നതാണ് ഇയാളുടെ രീതി. മോഷണത്തിന് വരുന്നത് വാടകക്ക് എടുക്കുന്ന വാഹനങ്ങളിലും.

ദിവസങ്ങളോളം നീണ്ട പരിശോധനയിലാണ് കള്ളൻ കുടുങ്ങിയത്. ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ വലിയ പള്ളി കമ്മറ്റിക്കാരും യൂത്ത് അസോസിയേഷൻ പ്രവർത്തകരും കൂടി ആഴ്ചകളുടെ ശ്രമഫലമായി ഇന്നലെ രാത്രി 1മണിക്ക് പിടിച്ച് കോതമംഗലം പോലിസിനെ ഏൽപ്പിച്ചു.

രായമംഗലം വില്ലേജ് പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിയാണ് (40) പിടിയിലായത്. നേരത്തേ ഒക്കല്‍ ആ​േൻറാപുരം സൻെറ് ആൻറണീസ് പള്ളിയുടെ ഭണ്ഡാര മോഷണ ശ്രമത്തിനിടെ പിടിയിലായിരുന്നു. കേരളത്തില്‍ എമ്പാടും കാറില്‍ കറങ്ങിനടന്ന് അമ്പലങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം, ആലുവ, അങ്കമാലി, തങ്കമണി, പാല തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

English summary

Large notes will be taken from the treasury with bubblegum in the ear and small notes will be returned upon receipt; Bhandarakutty Anil, a native of Pulluvazhi, arrested; Trapped on CCTV; Committee members pick up; watch video

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News