Thursday, May 13, 2021

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ ഭൂചലനം

Must Read

ഗുവാഹത്തി∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയന്‍ സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കി. ഭൂചലനമുണ്ടായതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശർമയും സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്.

പ്രഭവകേന്ദ്രത്തിൽ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രൂപപ്പെട്ടത്. 6.4 തീവ്രതയുള്ള ഭൂചലനമാണുണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പലയിടത്തും ജനം വീടുകളിൽനിന്ന് ഇറങ്ങിയോടി. അസമിലെ തേസ്പുരിന് പടിഞ്ഞാറ് 43 കിലോമീറ്റർ മാറിയാണു പ്രഭവകേന്ദ്രം. രാവിലെ 7.51ഓടെയായിരുന്നു ഭൂചലനമെന്നും സീസ്മോളജി സെന്റർ വ്യക്തമാക്കി. വടക്കൻ ബംഗാളിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

Leave a Reply

Latest News

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 40കാരനായ അരവിന്ദ്​ കുമാർ...

More News