Wednesday, July 28, 2021

ഹൈടെക് സ്കൂൾ ലാബ് പദ്ധതിപ്രകാരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കു നൽകിയ ലാപ്ടോപ്പ് തിരിച്ചെടുത്ത് ആദിവാസിമേഖലയിലെ കുട്ടികൾക്കുനൽകും

Must Read

ഹൈടെക് സ്കൂൾ ലാബ് പദ്ധതിപ്രകാരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കു നൽകിയ ലാപ്ടോപ്പുകൾ തിരിച്ചെടുത്ത് ആദിവാസിമേഖലയിലെ കുട്ടികൾക്കുനൽകും. വിക്ടേഴ്സ് ചാനലിന് പുറമേ അതത് സ്കൂളുകളിലെ അധ്യാപകർ നടത്തുന്ന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികൾക്കാണ് ഇവ തത്കാലത്തേക്ക് വിതരണംചെയ്യുന്നത്. കൈറ്റ് വഴി സ്കൂളുകൾക്ക് വിതരണംചെയ്ത ലാപ്ടോപ്പുകളിൽനിന്ന് ഒരുലക്ഷത്തോളം എണ്ണം താത്കാലികമായി തിരിച്ചെടുക്കാനാണ് ആലോചന.

10, 12 ക്ലാസുകളിലെ കുട്ടികൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ ലാപ്ടോപ്പ് നൽകും. ഇതുസംബന്ധിച്ച് മാർഗരേഖ ഉടൻ പുറത്തിറങ്ങും. ഇതിന് കൈറ്റിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉപയോഗശേഷം തിരികെനൽകണമെന്ന വ്യവസ്ഥയിലായിരിക്കും ആദിവാസിമേഖലയിൽ ലാപ്ടോപ്പ് നൽകുക. സ്കൂളുകളിലെ ഉപയോഗയോഗ്യമായ ലാപ്ടോപ്പുകൾ കൈറ്റ് വിതരണകേന്ദ്രങ്ങളിൽ എത്തിക്കാൻ ഉടൻ നിർദേശമുണ്ടാകും.

ഇവിടങ്ങളിൽ ശേഖരിച്ച് ആദിവാസിമേഖലകളിൽ വിതരണംചെയ്യാനാണ് പരിപാടി.

ഇതോടൊപ്പം ലാപ്ടോപ്പ് ഉപയോഗിക്കാൻ ആദിവാസിമേഖലകളിലെ കുട്ടികൾക്ക് പരിശീലനം നൽകാനും ആലോചനയുണ്ട്. ഡിജിറ്റൽ ക്ലാസിൽ പങ്കെടുക്കാൻ കുട്ടികളെ പര്യാപ്തമാക്കുന്നതിന് എസ്.ടി. പ്രൊമോട്ടർമാരുടെ സേവനവും ഉപയോഗിക്കും. ആവശ്യമെങ്കിൽ എസ്.ടി. പ്രൊമോട്ടർമാർക്കും പരിശീലനം നൽകും.

ഇപ്പോൾ സ്കൂൾ തുറക്കാൻ സാധ്യതയില്ലാത്തതിനാൽ, ലാപ്ടോപ്പുകൾ തിരികെച്ചോദിക്കുന്നതിൽ എതിർപ്പുണ്ടാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. സംസ്ഥാനത്തെ 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയപ്പോൾമാത്രം അത്രയും എണ്ണം ലാപ്ടോപ്പുകൾ നൽകിയിരുന്നു. ഇവയ്ക്ക് അഞ്ചുവർഷത്തെ വാറന്റിയുള്ളതിനാൽ ഉപയോഗയോഗ്യവുമായിരിക്കും. ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ പട്ടികവർഗ വിഭാഗം കുട്ടികൾക്ക് അടുത്തഘട്ടത്തിൽ തത്കാല ഉപയോഗത്തിന് ലാപ്ടോപ്പ് നൽകാനും പരിപാടിയുണ്ട്.

Leave a Reply

Latest News

മാങ്കുളത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച്‌ കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

അടിമാലി: മാങ്കുളത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച്‌ കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. മാങ്കുളം ആനകുളം നെടുമ്ബാലപ്പുഴയില്‍ ജാേസഫ് മാത്യു (62 ) ഭാര്യ സെലിന്‍...

More News