ലാംഗറുടെ മടക്കം ഹൃദയം തകര്‍ത്തു, ഓസ്‌ട്രേലിയയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കില്ല: ഗില്ലെസ്പി

0

അഡ്‌ലെയ്ഡ്: ജസ്റ്റിന്‍ ലാംഗറിന് ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്താന്‍ താത്പര്യമില്ലെന്ന് ഓസീസ് മുന്‍ പേസര്‍ ജേസണ്‍ ഗില്ലെസ്പി. ലാംഗറുടെ പടിയിറക്കം ഹൃദയം തകര്‍ത്തു.സൗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലാണ് ഇപ്പോള്‍ തന്റെ ശ്രദ്ധ പൂര്‍ണമായും നല്‍കുന്നത് എന്നാണ് ഗില്ലെസ്പിയുടെ വാക്കുകള്‍.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലാംഗര്‍ രാജിവെച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്. ഓസീസ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തെ കരാര്‍ അവസാനിക്കുന്നതോടെ കുറച്ച് നാളത്തേക്ക് കരാര്‍ നീട്ടാമെന്ന വാഗ്ദാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്‍പോട്ട് വെച്ചെങ്കിലും ലാംഗര്‍ അത് തള്ളുകയായിരുന്നു. ഓസീസ് ടീമിലെ സീനിയര്‍ കളിക്കാരും ലാംഗറും തമ്മില്‍ സ്വരച്ചേര്‍ന്ന ഇല്ലായ്മ ഉണ്ടായിരുന്നു.

Leave a Reply