Thursday, July 29, 2021

ജനവാസമേഖലയിറങ്ങുന്ന കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളെ സ്ഥലം ഉടമസ്ഥർ പടക്കമെറിഞ്ഞും ബഹളംവെച്ചും വിരട്ടിയോടിക്കുന്നതിന് നിരോധനം

Must Read

ജനവാസമേഖലയിറങ്ങുന്ന കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളെ സ്ഥലം ഉടമസ്ഥർ പടക്കമെറിഞ്ഞും ബഹളംവെച്ചും വിരട്ടിയോടിക്കുന്നതിന് നിരോധനം. ഇങ്ങനെചെയ്താൽ നടപടി നേരിടേണ്ടിവരുമെന്നറിയിച്ച് വനംവകുപ്പ് ബോധവത്‌കരണ റാലി നടത്തി. മേട്ടുപ്പാളയം കല്ലാർറോഡിൽ ബ്ലാക്ക് തണ്ടർ മുതൽ ഭവാനിപാലംവരെയും ഊമപാളയം, ദാസം പാളയം എന്നിവിടങ്ങളിലുമാണ് വനപാലകരും പോലീസുകാരും ചേർന്ന് ബോധവത്‌കരണറാലി നടത്തിയത്.

നാട്ടിലിറങ്ങുന്ന കാട്ടാനകളെ കണ്ടെത്തിയാൽ ഉടൻ വനപാലകർക്ക് വിവരം നൽകണമെന്നും അതല്ലാതെ ആനകൾക്കുനേരെ കല്ലും പടക്കവും എറിയുകയും നാട്ടുകാർ ഒന്നിച്ച് ആനയെ വിരട്ടുമ്പോൾ ആന വഴിമാറി സഞ്ചരിക്കയും കൂടുതൽ പ്രശ്നങ്ങൾ വരുത്തിവെക്കുകയും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുമെന്നും മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ച്‌ ഓഫീസർ പഴനിരാജ അറിയിച്ചു.

കോയമ്പത്തൂർ ഡി.എഫ്.ഒ. ഡി. വെങ്കിടേഷിന്റെ നിർദേശമനുസരിച്ച് മേട്ടുപ്പാളയം, ശിരുമുഖ, കാരമട ഫോറസ്റ്റ് റേഞ്ചർമാരും മേട്ടുപ്പാളയം ഇൻസ്പെക്ടറും അടങ്ങുന്ന സംഘമാണ് റാലി നടത്തിയത്.

മുഷ്യരെ ഉപദ്രവിക്കാത്ത കൃഷിസ്ഥലത്ത് ഭക്ഷണത്തിനെത്തുന്ന ബാഹുബലി എന്ന കാട്ടാനയെ തുരത്താനായി കർഷകരും നാട്ടുകാരും ഇത്തരത്തിൽ ശ്രമിച്ചത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News