Tuesday, May 18, 2021

നഗരത്തിലും പരിസരപ്രദേശങ്ങളിലും നിലം നികത്തൽ വ്യാപകം

Must Read

തിരുവല്ല ∙ നഗരത്തിലും പരിസരപ്രദേശങ്ങളിലും നിലം നികത്തൽ വ്യാപകം. റവന്യു, പൊലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പിന്റെ ചുമതലയിൽ ആയിരുന്ന സമയത്താണ് നികത്തലിനുള്ള ശ്രമം കാര്യമായി നടന്നത്. എംസി റോഡ് വശത്ത് മഴുവങ്ങാട് പുഞ്ചയിൽ റോഡിനും മുല്ലേലി തോടിനും ഇടയിലുള്ള സ്ഥലത്ത് 10 ലോഡ് മണ്ണ് ഇറക്കിയെങ്കിലും വില്ലേജ് ഓഫിസർ നിരോധന ഉത്തരവ് നൽകിയതോടെ നിർത്തിവച്ചു.

ഇവിടെ സ്വകാര്യ വ്യക്തി ഒരു ഹെക്ടർ‌ പാടമാണ് വാങ്ങിയിരിക്കുന്നത്. 4 വർഷം മുൻപ് വാങ്ങിയ നിലത്തിൽ ഇതുവരെ ഒരു കൃഷിയും ചെയ്തിട്ടില്ല. ആദ്യം പാറയാണ് ഇറക്കിയത്. അന്നു വില്ലേജ് അധികൃതർ തടസ്സപ്പെടുത്തിയിരുന്നു. പിന്നീട് പോളിങ് ദിവസത്തിനു മുൻപാണ് മണ്ണിറക്കിയത്. ഉടമ ഈ ജില്ലക്കാരനല്ലാത്തതിനാൽ സ്ഥലത്ത് നിരോധന ഉത്തരവ് പതിപ്പിച്ചാണ് നടപടിയെടുത്തത്.

കവിയൂർ പുഞ്ചയുടെ ഭാഗങ്ങളിലും കയ്യേറ്റവും നികത്തലുമുണ്ടെന്നു പരാതിയുണ്ട്. കണ്ണോത്തുകടവിനു സമീപം പുരയിടം വാങ്ങിയ സ്വകാര്യ വ്യക്തി പാടത്തിന്റെ ഭാഗവും കൂടി ചേർത്ത് സംരക്ഷണ ഭിത്തി കെട്ടി നികത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് പാടശേഖര സമിതി ഭാരവാഹികൾ വില്ലേജ് ഓഫിസർക്കു പരാതി നൽകിയിട്ടുണ്ട്.

English summery

Land reclamation is widespread in and around the city

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News