Tuesday, June 15, 2021

അർധരാത്രി 12:50നായിരുന്നു ലാൽ ഫേസ്ബുക്കിൽ ലൈവ് വിഡിയോ; മാരകമായി ശരീരത്തിൽ മുറിവേൽപ്പിച്ച യുവാവിനെ രക്ഷപ്പെടുത്തി

Must Read

ന്യൂഡൽഹി: മാരകമായ രീതിയിൽ സ്വയം മുറിവേൽപ്പിക്കുന്ന ലൈവ്​ വിഡിയോ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​ത 39 കാര​െൻറ ജീവൻ രക്ഷിച്ച്​ ഡൽഹി പൊലീസ്​. യു.എസിലുള്ള സോഷ്യൽ മീഡിയ ഭീമൻ ഫേസ്​ബുക്കി​െൻറ​ ഒാഫീസിൽ നിന്നെത്തിയ​ ഒരു കോളിലൂടെ ലഭിച്ച മുന്നറിയിപ്പാണ്​ ഡൽഹി പൊലീസിനെ അതിന്​ സഹായിച്ചത്​.

പശ്ചിമ ദില്ലിയിലെ ദ്വാരക നിവാസിയായ ഷോഹൻ ലാൽ എന്നയാൾ അയൽവാസികളുമായുണ്ടായ വാക്കേറ്റത്തെത്തുടർന്നായിരുന്നു കൈയ്യിൽ നിരവധി മുറിവുകൾ വരുത്തുന്നതായുള്ള ലൈവ്​ വിഡിയോ ഫേസ്​ബുക്കിൽ സട്രീം ചെയ്യാൻ ആരംഭിച്ചത്​. ലാൽ ഒരു മിഠായി ഷോപ്പിലാണ്​ ജോലിചെയ്യുന്നത്​, അദ്ദേഹത്തിന്​ രണ്ട് കൊച്ചുമക്കളാണുള്ളത്​. 2016 ൽ ഭാര്യ മരിച്ചതു മുതൽ ഇയാൾ മാനസികമായി തകർന്നനിലയിലായിരുന്നുവെന്നും പൊലീസ്​ പറയുന്നു. അയൽവാസികളുമായുള്ള വാക്കേറ്റമാണ്​ അത്തരമൊരു പ്രവർത്തി ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്​തമാക്കി.

അർധരാത്രി 12:50നായിരുന്നു ലാൽ ഫേസ്​ബുക്കിൽ ലൈവ്​ വിഡിയോ ആരംഭിച്ചത്​. ഏതാനും മിനിറ്റുകൾക്കകം സൈബർ വകുപ്പിലെ ഡി.സി.പി അന്യേഷ്​ റോയിക്ക്​ അമേരിക്കയിലുള്ള ഫേസ്​ബുക്കി​െൻറ ഒാഫീസിൽ നിന്നും ഒരു കോൾ വന്നു. ഒരു പുരുഷ ഫേസ്​ബുക്ക്​ യൂസർ സ്വയം ഉപദ്രവിക്കുന്ന ലൈവ്​ വിഡിയോ പങ്കുവെക്കുന്നുണ്ടെന്നും അത്​ ഡൽഹിയിൽ വെച്ചാണെന്ന്​ സംശയിക്കുന്നതായും ഫേസ്​ബുക്ക്​ അധികൃതർ അദ്ദേഹത്തെ അറിയിച്ചു.

സൈബർ പ്രിവൻഷൻ അവയർ​നസ്​ ഡിറ്റക്ഷനും (CyPAD) ഡൽഹി പോലീസി​െൻറ നോഡൽ സൈബർ യൂണിറ്റും അന്താരാഷ്ട്ര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ഏകോപന ചട്ടക്കൂടി​െൻറ ഭാഗമായാണ് അത്തരമൊരു മുന്നറിയിപ്പ്​ ലഭിച്ചതെന്നും പൊലീസ്​ അറിയിച്ചു.

ഫേസ്ബുക്ക് പങ്കിട്ട അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ച വിശകലനം ചെയ്ത പൊലീസ്​, അക്കൗണ്ടുമായി ലിങ്കുചെയ്ത ഫോൺ നമ്പർ സ്വിച്ച് ഓഫാണെന്നാണ്​​ കണ്ടെത്തിയത്​. എന്നാൽ മൊബൈൽ നമ്പറുമായി ലിങ്ക്​ ചെയ്​തിട്ടുള്ള വിലാസം ദ്വാരകയിലേതാണെന്ന് പൊലീസിന്​ കണ്ടെത്താനായതായും ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നാലെ അടുത്തുള്ള എമർജൻസി റെസ്പോൺസ് വെഹിക്കിൾ (ഇആർവി) ടീമും അതി​െൻറ ഇൻ-ചാർജ് പ്രൊബേഷണർ സബ് ഇൻസ്പെക്ടർ അമിത് കുമാറും സംഭവസ്ഥലത്തേക്ക്​ പാഞ്ഞെത്തി.

അവിടെയെത്തിയ സംഘം കണ്ടത്​ ധാരാളം രക്തം നഷ്ടപ്പെട്ട്​ അവശനിലയിലായ ഷോഹൻ ലാലിനെയായിരുന്നു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് എയിംസ് ട്രോമ സെൻററിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ അദ്ദേഹത്തി​െൻറ ആരോഗ്യനില തൃപ്​തികരമാണെന്ന് പൊലീസ്​ അറിയിച്ചിട്ടുണ്ട്​.

Leave a Reply

Latest News

ബര്‍മുഡ ധരിച്ച് മുഖം മറച്ച് കുപ്പിയുമായി നില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്;നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷണം

പത്തനംതിട്ട: നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷണം പോകുന്നതായി പരാതി. ബൈക്കുകളില്‍ നിന്ന് രാത്രിയാണ് പെട്രോള്‍ മോഷണം പോകുന്നത്. റാന്നിയിലും പരിസരത്തുമായാണ് പെട്രോള്‍ മോഷണം വ്യാപകമാകുന്നത്. പെരുമ്പുഴ...

More News