Monday, June 21, 2021

ലക്ഷദ്വീപ് പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ട്വിറ്ററും ഇൻസ്റ്റഗ്രാമും; അക്കൗണ്ടുകൾക്ക് നിയന്ത്രണം; മെസേജ് ബ്ലോക്ക് ചെയ്തു

Must Read

ലക്ഷദ്വീപിൽ നടക്കുന്ന ഭരണകൂട്ട വേട്ടയാടലിനെതിരായ പ്രതിഷേധങ്ങൾക്ക് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും നിയന്ത്രണം. ലക്ഷദ്വീപിന് പിന്തുണ അർപ്പിച്ചുകൊണ്ട് ട്വിറ്റ് ചെയ്ത് അക്കൗണ്ടുകൾക്കാണ് രണ്ട്​ സമൂഹ മാധ്യമ പ്ലാറ്റ്​ഫോമുകളും നിയന്ത്രണമേർപ്പെടുത്തിയത്. തങ്ങളുടെ മെസ്സേജ് അയക്കുന്നത് ബ്ലോക്ക് ചെയ്തതായി ആക്ടിവിസ്റ്റുകൾ വ്യക്​തമാക്കി.

“ഇൻ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്” ( In Solidarity With Lakshadweep) കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ‘ഓൺലൈൻ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ന് വൈകുന്നേരം നാല്​ മണി മുതൽ ഒമ്പത്​ മണിവരെ #SaveLakshadweep, #InsolidaritywithLakshadweep,#Recalltheadministrator എന്ന ഹാഷ്ടാഗുകൾ ഉപയോഗിച്ചുകൊണ്ടുളള ട്വിറ്റർ സ്റ്റോം, രാഷ്ട്രപതിക്ക് മെയിലയയ്ക്കുക, സമരമുറ്റം എന്നീ പരിപാടികളാണ് കരിദിനാചരണത്തിന്റെ ഭാഗമായി നടന്നത്. ചലച്ചിത്രതാരം റിമ കല്ലിങ്കൽ, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ എന്നിവരും കരിദിനാചരണത്തി​െൻറ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News