Monday, June 21, 2021

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണം; 93 മുതിർന്ന ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തയച്ചു

Must Read

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് ആവശ്യപ്പെട്ട് 93 മുതിർന്ന ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തയച്ചു. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങൾ വലിയ അജണ്ടയുടെ ഭാഗമെന്ന് സംശയമെന്ന് കത്തിൽ ഇവർ പറയുന്നു.

അതേസമയം, ദ്വീപിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകൾ തുടരുകയാണ്. ദ്വീപിലെ പ്രാദേശിക മത്സ്യബന്ധനബോട്ടുകളെ നിരീക്ഷിക്കാനാണ് പുതിയ ഉത്തരവ്. ഇതനുസരിച്ച് മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണം.

വാർഫുകൾ, ഹെലിബെയ്സ് എന്നിവിടങ്ങളിൽ കൂടുതൽ സിസിടിവി കാമറകൾ ഒരുക്കണം. ബേപ്പൂർ, മംഗളൂരു എന്നിവടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കണമെന്നും നിർദേശം നൽകി. പ്രതിഷേധക്കാരെ ഭയപ്പെടുത്താനാണ് പുതിയ ഉത്തരവെന്ന് ദ്വീപ് നിവാസികൾ വ്യക്തമാക്കി.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News