Thursday, January 28, 2021

അണികളെ ആവേശത്തിലാഴ്ത്താൻ യു.ഡി.എഫിലും എൻ.ഡി.എയിലും തീപ്പൊരി നേതാക്കൾ; തദ്ദേശ പ്രചാരണം അന്തിമ ലാപ്പിലേക്കു കടക്കുമ്പോൾ കൊടുങ്കാറ്റു വിതയ്ക്കുന്ന നേതാക്കളുടെ അഭാവം ഇടതുമുന്നണി വേദികളിൽ പ്രകടം

Must Read

പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കൊച്ചി: പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ. ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ് അംഗമായ ഹരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു സൂര്യ...

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു. കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ്...

തിരുവനന്തപുരം: യു.ഡി.എഫിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ , കെ.സി.വേണുഗോപാൽ, എം.എം.ഹസൻ, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്. എൻഡിഎയിൽ വി.മുരളീധരൻ, കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, തുഷാർ വെള്ളാപ്പള്ളി, സുരേഷ് ഗോപി. രണ്ടു മുന്നണികളിലും തീപ്പൊരി നേതാക്കൾ.

വി.എസ്.അച്യുതാനന്ദനും പിണറായിയും കോടിയേരി ബാലകൃഷ്ണനും ആണ് സിപിഎമ്മിന്റെ പ്രചാരണ വേദികളെ സമീപകാലത്ത് ആവേശഭരിതമാക്കിയിരുന്നത്. ഇക്കുറി 3 പേരുമില്ല. വിഎസ് പൂർണ വിശ്രമത്തിൽ. ചികിത്സയുടെ പേരിൽ സെക്രട്ടറി പദവിയിൽനിന്ന് അവധി എടുത്ത കോടിയേരി ഓൺലൈൻ പ്രചാരണത്തിലുമില്ല. പകരം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും ആണു പട നയിക്കുന്നത്.

തദ്ദേശ പ്രചാരണം അന്തിമ ലാപ്പിലേക്കു കടക്കുമ്പോൾ കൊടുങ്കാറ്റു വിതയ്ക്കുന്ന നേതാക്കളുടെ അഭാവം ഇടതുമുന്നണി വേദികളിൽ പ്രകടം. യുഡിഎഫും എൻഡിഎയും താരപ്രചാരകരെ നേരിട്ടു കളത്തിലിറക്കുമ്പോൾ എൽഡിഎഫിനു പരിമിതികളുണ്ട്.

കോവിഡ് നിയന്ത്രണം മൂലം മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ നേരിട്ടു വോട്ടു തേടില്ല. ഓൺലൈൻ പ്രചാരണത്തിൽ സജീവമായ അദ്ദേഹം ഇന്നു ‘വികസന വിളംബര’ സന്ദേശം നൽകും. തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽനിന്ന് ഒരു മുഖ്യമന്ത്രി ഒഴിഞ്ഞുനിൽക്കുന്നത് ഇത് ആദ്യമാകും. കേരളത്തിൽ തുടരുന്ന പിബി അംഗം എസ്.രാമചന്ദ്രൻപിള്ള പ്രചാരണത്തിനു നേരിട്ടില്ല.

ഓരോ ജില്ലയുടെയും ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് അവിടെ നേതൃത്വം കൊടുക്കുന്നത്. മന്ത്രിമാർ സ്വന്തം ജില്ലയ്ക്കു പുറമേ സാധിക്കുന്നിടത്തെല്ലാം പോകണമെന്നാണു നിർദേശം.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചികിത്സയിലും വിശ്രമത്തിലും ആയത് എൽഡിഎഫിനു തിരിച്ചടിയായി. ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന കാനം പാർട്ടി ആസ്ഥാനത്തു വീണ്ടും സജീവമായെങ്കിലും ഇന്നലെ ആശുപത്രിയിലായി. മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ കോവിഡ് ബാധിതനായി ചികിത്സയിലാണ്. മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനാണ് എല്ലായിടത്തും ഓടിയെത്തുന്നത്. അസി. സെക്രട്ടറിമാരായ കെ.പ്രകാശ് ബാബു, സത്യൻ മൊകേരി, മന്ത്രിമാർ എന്നിവരും ഇറങ്ങുന്നു.

യുഡിഎഫിനു വേണ്ടി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തൃശൂരും പാലക്കാട്ടും വോട്ടു തേടും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പല ജില്ലകളിലും ഒന്നിലേറെത്തവണ പോകുന്നു.

കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമാണു ബിജെപിയുടെ പ്രചാരണത്തിന്റെ നേതൃത്വം. ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനെ കൊണ്ടുവരാനുള്ള നേതൃത്വത്തിന്റെ ശ്രമം വിജയിച്ചിട്ടില്ല.

English summary

Lack of leaders sowing storms as local campaign enters final lap

Leave a Reply

Latest News

പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കൊച്ചി: പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ. ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ് അംഗമായ ഹരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു സൂര്യ എത്തിയത്. വിവാഹത്തിന് താലി എടുത്ത് കൊടുത്തത്...

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു. കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കമുള്ള നേതാക്കൾക്കെതിരേയാണ് പോലീസ് നടപടി.

ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മർദനം

കൊട്ടിയം: ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മർദനം. മൈലാപ്പൂർ സ്വദേശി ഷംനാദാണ് ക്രൂരമർദനത്തിന് ഇരയായത്. ഡി​സം​ബ​ര്‍ 24 ന് ​ഉ​ച്ച​യ്‍​ക്കാ​ണ് സം​ഭ​വം...

അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി

അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഫാദർ തോമസ് കോട്ടൂരിന് പിന്നാലെയാണ് സെഫിയും കോടതിയെ സമീപിച്ചത്.

More News