Monday, June 21, 2021

അത്ലറ്റിക്കോ മഡ്രിഡിന് ലാ ലിഗ കിരീടം

Must Read

മഡ്രിഡ്: അത്ലറ്റിക്കോ മഡ്രിഡിന് ലാ ലിഗ കിരീടം. നിർണായകമായ അവസാന ലീഗ് മത്സരത്തിൽ വല്ലാഡോളിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തകർത്താണ് അത്ലറ്റിക്കോ കിരീടത്തിൽ മുത്തമിട്ടത്.

നീണ്ട ആറു സീസണുകളുടെ കാത്തിരിപ്പിനൊടുവിലാണ് അത്ലറ്റിക്കോ ലാ ലിഗ ചാമ്പ്യൻമാരാകുന്നത്. 2013-14 സീസണിലാണ് അവർ അവസാനമായി കപ്പുയർത്തിയത്. അത്ലറ്റിക്കോയുടെ 11-ാം ലീഗ് കിരീടമാണിത്. 38 മത്സരങ്ങളിൽ നിന്ന് 86 പോയന്റോടെയാണ് അത്ലറ്റിക്കോയുടെ കിരീട നേട്ടം.

നിർണായക മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അത്ലറ്റിക്കോയുടെ തിരിച്ചുവരവ്. 18-ാം മിനിറ്റിൽ തന്നെ ഓസ്കാർ പ്ലാനോയിലൂടെ വല്ലാഡോളിഡാണ് ലീഡെടുത്തത്.

57-ാം മിനിറ്റിൽ ഏയ്ഞ്ചൽ കോറിയയിലൂടെ അത്ലറ്റിക്കോ സമനില പിടിച്ചു. 67-ാം മിനിറ്റിൽ ലൂയിസ് സുവാരസാണ് അത്ലറ്റിക്കോയുടെ കിരീടമുറപ്പിച്ച ഗോൾ നേടിയത്.

റയലിനും ജയം

അവസാന ലീഗ് മത്സരത്തിൽ ജയം നേടാനായെങ്കിലും ലാ ലിഗ കിരീടം കൈവിട്ട് റയൽ മാഡ്രിഡ്. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചെങ്കിലും അത്ലറ്റിക്കോ അവസാന മത്സരത്തിൽ ജയിച്ചതോടെയാണ് റയൽ കിരീടം കൈവിട്ടത്. അവസാന മിനിറ്റുകളിലെ ഗോളുകളാണ് റയലിന് ജയം സമ്മാനിച്ചത്.

അവസാന മത്സരത്തിൽ അത്ലറ്റിക്കോ പരാജയപ്പെട്ടിരുന്നെങ്കിൽ ജയത്തോടെ റയലിന് കിരീടമുയർത്താമായിരുന്നു. അത്ലറ്റിക്കോ സമനിലയിൽ കുരുങ്ങുകയും ചെയ്തിരുന്നെങ്കിലും റയലിനാകുമായിരുന്നു കിരീടം.

വിയ്യാറയലിനെതിരേ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു റയലിന്റെ ജയം. 20-ാം മിനിറ്റിൽ യെറെമി പിനോയാണ് വിയ്യാറയലിന്റെ ഗോൾ നേടിയത്. 87-ാം മിനിറ്റിൽ കരീം ബെൻസേമയിലൂടെ ഒപ്പമെത്തിയ റയൽ ഇൻജുറി ടൈമിൽ ലൂക്ക മോഡ്രിച്ച് നേടിയ ഗോളിലാണ് ജയം സ്വന്തമാക്കിയത്.

അവസാന മത്സരത്തിൽ ജയവുമായി ബാഴ്സ

81-ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാന്റെ ഗോളിൽ ഐബറിനെ തകർത്ത് ബാഴ്സലോണ. 79 പോയന്റുമായി പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സ ഫിനിഷ് ചെയ്തത്.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News