കുട്ടനാട്: കോൺഗ്രസിെൻറ ഒൗദ്യോഗിക സ്ഥാനാർഥിയാകാൻ പോസ്റ്റർ അടിച്ചു. പത്രിക നൽകി. പ്രചാരണം തുടങ്ങി. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമാണ് സ്ഥാനാർഥി മറ്റൊരാളാണെന്ന് അറിഞ്ഞത്.
ഇതോടെ അച്ചടിച്ച പോസ്റ്ററുകളെല്ലാം റോഡിലിട്ട് കത്തിച്ചായി പ്രതിഷേധം. ചൊവ്വാഴ്ച വൈകീട്ട് പോസ്റ്ററുകൾ കത്തിച്ചശേഷം ഇത് ചിലർക്കുള്ള നിവേദ്യമായിരിക്കട്ടെയെന്നും കൈനകരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ സുമ നിറകണ്ണോടെ പറഞ്ഞു. പാർട്ടി നേതൃത്വത്തിെൻറ നിലപാടിനെതിരെ സ്വതന്ത്രയായി മത്സരരംഗത്തുണ്ട്.
ദലിത് വനിതയായതിെൻറ പേരിലാണ് ജില്ല കോൺഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചെതന്ന് സുമ പറയുന്നു. വോട്ടർമാരോടും മാധ്യമപ്രവർത്തകരോടും തെൻറ പരാതി ഉറക്കെ വിളിച്ചുപറയുന്നുമുണ്ട്. കോൺഗ്രസ് നേതാവും കെ.പി.എം.എസ് ശാഖ സെക്രട്ടറിയുമാണ് സുമ. ഇനി ഒരു പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെണ്ണിനും ഈ ഗതി വരരുത്. കോൺഗ്രസിലെ പിന്നാക്ക വിഭാഗ വനിതകളെല്ലാം ഇത് തിരിച്ചറിയണം. Kuttanad: The official candidate of the Congress hit the poster. . In the newspaper.