Tuesday, July 27, 2021

പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍; ആരോപണത്തിലുറച്ച് കിറ്റെക്‌സ്

Must Read

പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ എന്ന ആരോപണത്തിലുറച്ച് കിറ്റെക്‌സ്. എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്ന ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കത്തും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നല്‍കിയ കുറിപ്പും കിറ്റെക്‌സ് പുറത്തുവിട്ടു.

കിറ്റെക്‌സിലെ തുടര്‍ച്ചയായ പരിശോധനകള്‍ക്കു പിന്നില്‍ പി വി ശ്രീനിജന്‍ ആണെന്ന് നേരത്തേ തന്നെ കിറ്റെക്‌സ് ആരോപണമുന്നയിച്ചിരുന്നു. ഇതുറപ്പിച്ചുകൊണ്ടാണ് വീണ്ടും കത്ത് പുറത്തുവിട്ടത്. തൊഴില്‍ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ക്കായി ഉദ്യോഗസ്ഥരെ സമ്മര്‍ദം ചെലുത്തിയെന്നും കിറ്റെക്‌സ് ആരോപിക്കുന്നു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News