Saturday, September 19, 2020

24 മണിക്കൂറിനിടെ ഒരു കൊലപാതകവും രണ്ട് ആത്മഹത്യയ്ക്കും സാക്ഷിയായതിന്റെ ഞെട്ടലിൽ കുമ്പള

Must Read

കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കില്ല

ന്യൂഡൽഹി: കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കില്ല. ലോക്‌സഭ പാസാക്കിയ ബില്ലുകൾ ഇന്ന് രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ കാർഷിക ബില്ലിനെതിരെ...

യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​യ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. പൊ​തു സു​ര​ക്ഷാ മ​ന്ത്രി ബി​ല്‍ ബ്ലെ​യ​റും യു​എ​സ്...

സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക ര​ജി​സ്​​​ട്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ര​ജി​സ്​​റ്റ​ര്‍ ബു​ക്ക്​ പ​ര​തേ​ണ്ട, സ​ന്ദ​ര്‍​ശ​ക​രി​ലോ ജീ​വ​ന​ക്കാ​രി​ലോ കോ​വി​ഡ്​ ബാ​ധ​യു​ണ്ടാ​യാ​ല്‍ ഇ​ട​പ​ഴ​കി​യ​വ​രു​ടെ...

കാസർകോട്; 24 മണിക്കൂറിനിടെ ഒരു കൊലപാതകവും രണ്ട് ആത്മഹത്യയ്ക്കും സാക്ഷിയായതിന്റെ ഞെട്ടലിലാണ് കുമ്പള. കഴിഞ്ഞ ദിവസമാണ് ഹരീഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് അയാളുടെ രണ്ട് സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലേക്കുള്ള വഴിയിൽ വച്ച് വെട്ടിക്കൊന്നത്. ഫ്ലോർ മിൽ ജീവനക്കാരനായ ഹരീഷിനെ കൊലപ്പെടുത്തിയത് മില്ലിലെ ഡ്രൈവറായ ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാറാണെന്ന് പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാൾ പിടിയിലായി. അതിന് പിന്നാലെയാണ് വീടിന് സമീപത്തെ പറമ്പിൽ ശ്രീകുമാറിന്‍റെ സുഹൃത്തുകളായ ശാന്തിപ്പള്ളത്തെ റോഷൻ, മണികണ്ഠൻ എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറ‍ഞ്ഞു.

ബൈക്കിൽ വീട്ടിലേക്ക് വരും വഴി തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം. ഹരീഷി‍ന്‍റെ തലയിലും കഴുത്തിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ശരീരത്തിൽ പത്തിലേറെ വെട്ടുകളേറ്റെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭയത്തിൽ യുവാക്കൾ ആത്മഹത്യ ചെയ്തെന്നാണ് സൂചന. ഇന്നലെ രാത്രി മുഖ്യപ്രതി ശ്രീകുമാറിനൊപ്പം രണ്ടുപേരും കാറിൽ സഞ്ചരിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇരുവരുടേയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഹരീഷ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട് . ഇതിൽ രക്തക്കറയുണ്ട്. എന്നാൽ മുറിവുകൾ പരിശോധിച്ചതിൽ നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കത്തിയല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു യുവാവ് കൊല്ലപ്പെടുകയും രണ്ട് പേരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയും സാഹചര്യത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English summary

Kumbala is shocked to have witnessed one murder and two suicides in 24 hours. A young man named Harish was hacked to death the other day. Two of his friends were found hanged shortly after the main accused in the case was arrested.

Leave a Reply

Latest News

കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കില്ല

ന്യൂഡൽഹി: കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കില്ല. ലോക്‌സഭ പാസാക്കിയ ബില്ലുകൾ ഇന്ന് രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ കാർഷിക ബില്ലിനെതിരെ...

യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​യ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. പൊ​തു സു​ര​ക്ഷാ മ​ന്ത്രി ബി​ല്‍ ബ്ലെ​യ​റും യു​എ​സ് ആ​ക്ടിം​ഗ് ഹോം​ലാ​ന്‍​ഡ് സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി ചാ​ഡ്...

സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക ര​ജി​സ്​​​ട്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ര​ജി​സ്​​റ്റ​ര്‍ ബു​ക്ക്​ പ​ര​തേ​ണ്ട, സ​ന്ദ​ര്‍​ശ​ക​രി​ലോ ജീ​വ​ന​ക്കാ​രി​ലോ കോ​വി​ഡ്​ ബാ​ധ​യു​ണ്ടാ​യാ​ല്‍ ഇ​ട​പ​ഴ​കി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക...

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും. നവംബർ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത. ആരോഗ്യവിദഗ്ധർ, പോലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചർച്ചകൾക്കുശേഷമായിരിക്കും തീയതി...

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വരുന്നവരുടെ ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കി കുറയ്ക്കും; എട്ടാം ദിവസം ആന്റിജൻ ടെസ്റ്റ്

തിരുവനന്തപുരം; ലോക്ക്ഡൗൺ ഇളവുകൾ തുടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കാലാവധിയും കുറയ്ക്കാൻ ആലോചന. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വരുന്നവരുടെ ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കി കുറയ്ക്കാനാണ് ഒരുങ്ങുന്നത്. എട്ടാം ദിവസം...

More News