Sunday, September 26, 2021

കോവിഡ് കാലത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചുകൊണ്ട് കെ.ടി.സി.ടി

Must Read

കല്ലമ്പലം: കോവിഡ് കാലത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചുകൊണ്ട് കെ.ടി.സി.ടി. സ്കൂളിൽ മജീഷ്യൻ ഹാരിസ് താഹ എസ്കേപ്പ് ഫ്രം കൊറോണ ജാലവിദ്യ അവതരിപ്പിച്ചു.

കല്ലമ്പലം സി.ഐ. ഐ.ഫറോസ് മാന്ത്രികനെ കൈവിലങ്ങുകൾ അണിയിച്ചു. തുടർന്ന് മണമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എ.നഹാസ്, കെ.ടി.സി.ടി. ഹോസ്പിറ്റൽ ചെയർമാൻ പി.ജെ.നഹാസ്, എ.സുന്ദരേശൻ എന്നിവർ ചേർന്ന് മാന്ത്രികനെ ഒരു ഇരുമ്പുതൂണിൽ ചങ്ങലയും താഴും ഉപയോഗിച്ചു ബന്ധിച്ചു.

മാന്ത്രികന്റെ തലയ്‌ക്ക് മുകളിൽ 30 അടി ഉയരത്തിൽ ഒരു ഇരുമ്പുവടം ബന്ധിച്ചിരുന്നു. അതിൽ കൊറോണ വൈറസിന്റെ രൂപത്തിൽ കൂറ്റൻ ഇരുമ്പ് കുന്തം ഘടിപ്പിച്ചിരുന്നു.

മണമ്പൂർ പഞ്ചായത്തംഗം സുധീർ കുന്തത്തിനെ ബന്ധിച്ചിരുന്ന കയറിനു തീ കൊളുത്തി. ഉദ്യോഗജനകമായ നിമിഷങ്ങൾ. കൂറ്റൻ കുന്തം മാന്ത്രികന്റെ മേലേക്ക്.

നിമിഷങ്ങൾക്കൊടുവിൽ ദേശീയപതാകയുമേന്തി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്ന സന്ദേശവുമായി ബന്ധനങ്ങൾ ഭേദിച്ച് മാന്ത്രികൻ പ്രത്യക്ഷപ്പെട്ടു.

വേഗമേറിയ മാന്ത്രികനുള്ള റെക്കോഡ് ജേതാവായ ഹാരിസ് താഹ ഏറെ നാളത്തെ പരിശീലനത്തിനൊടുവിലാണ് സാഹസിക ജാലവിദ്യ അവതരിപ്പിച്ചത്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News