Thursday, December 2, 2021

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ വ്യാഴാഴ്ച അർധരാത്രി മുതൽ പണിമുടക്കും

Must Read

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ വ്യാഴാഴ്ച അർധരാത്രി മുതൽ പണിമുടക്കും. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് (ഐഎൻടിയുസി) 48 മണിക്കൂറും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി), കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്), കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) എന്നീ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്കുന്നത്.

ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച് മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​ണി​മു​ട​ക്കു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നു ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ച്ച​ത്. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യു​ന്ന​തി​നു സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നു ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

മാ​സ്റ്റ​ർ സ്കെ​യി​ൽ, പ്രാ​ബ​ല്യ തീ​യ​തി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​യ ഒ​രു ഉ​റ​പ്പും ന​ൽ​കി​യി​ല്ല. ശ​ന്പ​ള പ​രി​ഷ്ക്ക​ര​ണം എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്കു​ക, പാ​ർ​ക്ക് ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കി യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ക എ​ന്ന​തു​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വ​ച്ചു. എ​ന്നാ​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ സാ​വ​കാ​ശം ചോ​ദി​ച്ചു.

അ​തേ​സ​മ​യം അ​ടു​ത്ത ശ​ന്പ​ള വി​ത​ര​ണ​ത്തി​നു മു​ൻ​പാ​യി ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്താ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും സം​ഘ​ട​ന​ക​ൾ എ​ടു​ത്തു​ചാ​ടി സ​മ​ര​ത്തി​നി​റ​ങ്ങ​രു​തെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ സ​മ​ര​ത്തി​ൽ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സം​ഘ​ട​ന​ക​ൾ.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News