കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകള്‍ ഇന്നുമുതല്‍; പ്രത്യേക ഓഫറുകൾ

0

തിരുവനന്തപുരം; കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ബസുകളുടെ സര്‍വീസ് ഇന്ന് ആരംഭിക്കും. വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ബസുകളിലെ സീറ്റ് ബുക്കിംഗ് വ്യാഴാഴ്ച ആരംഭിച്ചിരുന്നു.

www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteskrtc എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. ടിക്കറ്റുകളും, അഡീഷണല്‍ സര്‍വ്വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുമുണ്ട്.

തിരുവനന്തപുരം ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteskrtc എന്ന മൊബൈല്‍ ആപ്പ് വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സര്‍ട്ടിഫിക്കറ്റും നല്‍കും.

ഇത്തരത്തില്‍ നല്‍കിയ റിട്ടേണ്‍ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും. ഏപ്രില്‍ 30 വരെ ഓരോ ദിവസവും പുതിയ സര്‍വ്വീസുകള്‍ ഇടുന്ന മുറക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.ഇത് കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30% വരെ ടിക്കറ്റ് നിരക്കില്‍ ഇളവും അനുവദിക്കും

LEAVE A REPLY

Please enter your comment!
Please enter your name here