Monday, December 6, 2021

സ്കൂളുകൾക്കും കോളജുകൾക്കും വേണ്ടി കെഎസ്ആർടിസി വിട്ടു കൊടുക്കുന്ന ബോണ്ട് സർവീസുകളുടെ നിരക്ക് നിശ്ചയിച്ചു

Must Read

ചാത്തന്നൂർ: സ്കൂളുകൾക്കും കോളജുകൾക്കും വേണ്ടി കെഎസ്ആർടിസി വിട്ടു കൊടുക്കുന്ന ബോണ്ട് (ബസ് ഓൺ ഡിമാന്‍റ്) സർവീസുകളുടെ നിരക്ക് നിശ്ചയിച്ചു.100 മുതൽ 200 കിലോമീറ്റർ വരെ പ്രതിദിന ദൂരത്തിന് (നാലു ട്രിപ്പുകൾ ) ആണ് തുക നിശ്ചയിച്ചിരിക്കുന്നത്. അധിക ദൂരമോട്രിപ്പോ ഓടിയാൽ അധിക ചാർജ് നല്കണം.

ഒരു മാസത്തെ തുക മുൻകൂറായി അടയ്ക്കുകയും എല്ലാ മാസവും അഞ്ചിന് മുമ്പ് തുക അടയ്ക്കുകയും വേണമെന്നും സിഎംഡിയുടെ ഉത്തരവ്. സ്കൂൾ ബസുകളിൽ വനിതാ കണ്ടക്ടർമാരെ നിയമിക്കണം. സ്കൂൾ അധികൃതർ ആവശ്യപ്പെടുന്ന പക്ഷം ആയയോ സഹായിയോ ബസിൽ ഒപ്പം കൂട്ടാം. ഒരു ബസിൽ 40 കുട്ടികളെയാണ് അനുവദിക്കുന്നത്. മാസത്തിൽ 20 ദിവസത്തെ സർവീസാണ് നടത്തുക.

അധിക ദിവസം അധിക തുക

അ​ധി​ക ദി​വ​സം ബ​സ് ഓ​ടി​ക്കേ​ണ്ടി വ​ന്നാ​ൽ അ​ധി​ക തു​ക സ്കൂ​ൾ അ​ധി​കൃ​ത​ർ അ​ട​യ്ക്ക​ണം. സ്കൂ​ൾ സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ സ്കൂ​ളി​ന്‍റെ പേ​രെ​ഴു​തി​യ ബോ​ർ​ഡും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. ഓ​ർ​ഡി​ന​റി ബ​സു​ക​ളാ​ണ് ബോ​ണ്ട് സ​ർ​വീ​സാ​യി സ്കൂ​ളു​ക​ൾ​ക്കാ​യി ഓ​ടി​ക്കു​ന്ന​ത്.

പ്ര​തി​ദി​നം 100 കി​ലോ​മീ​റ്റ​ർ വ​രെ 7,500 രൂ​പ​യും 120 കി​ലോ​മീ​റ്റ​ർ വ​രെ​യെ​ങ്കി​ൽ 8,000, 140 കി​ലോ​മീ​റ്റ​ർ വ​രെ​യെ​ങ്കി​ൽ 8,500 ,160 കി​ലോ​മീ​റ്റ​ർ വ​രെ​യെ​ങ്കി​ൽ 9,000,180 കി​ലോ​മീ​റ്റ​ർ വ​രെ​യെ​ങ്കി​ൽ 9,500, 200 കി​ലോ​മീ​റ്റ​ർ വ​രെ​യെ​ങ്കി​ൽ 10,000 എ​ന്നി​ങ്ങ​നെ​യാ​ണ് 20 ദി​വ​സ​ത്തെ​യ്ക്കു​ള്ള നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

മാ​സം 15,000, 16,000, 17,000, 18,000, 19,000, 20,000 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ ടേ​ബി​ൾ കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ന്‍റെ​യും നി​ര​ക്ക്. ഓ​ർ​ഡി​ന​റി ബ​സു​ക​ൾ വേ​ണ്ടാ​ത്ത സ്കൂ​ളു​ക​ൾ​ക്ക് സൂ​പ്പ​ർ ക്ലാ​സ്, എ​സി ബ​സു​ക​ളും വി​ട്ടു കൊ​ടു​ക്കും. അ​തി​നു നി​യ​മാ​നു​സൃ​ത​മാ​യ നി​ര​ക്കു​ക​ളാ​യി​രി​ക്കും അ​ട​യ്ക്കേ​ണ്ട​ത്. മു​ൻ​കൂ​ർ തു​ക​യും ഒ​ടു​ക്ക​ണം.

സ്കൂ​ൾ ട്രി​പ്പ് ക​ഴി​ഞ്ഞാ​ൽ

സ്കൂ​ൾ ട്രി​പ്പ് ക​ഴി​ഞ്ഞാ​ൽ, ഈ ​ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചു സൗ​ക​ര്യ​പ്ര​ദ​മാ​യ ഷെ​ഡ്യൂ​ൾ ന​ട​ത്ത​ണ​മെ​ന്നും സിഎം​ഡി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. വാ​ഹ​നച്ചെ​ല​വ്, ഇ​ന്ധ​നം, സ്പെ​യ​ർ പാ​ർ​ട്സ്, ട​യ​ർ, ജീവ​ന​ക്കാ​രു​ടെ വേ​ത​നം, ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക എ​ന്നി​വ ക​ണ​ക്കാ​ക്കി​യാ​ണ് സ്കൂ​ൾ ബ​സു​ക​ളു​ടെ നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ന്നു കെ​എ​സ്ആ​ർ​ടി​സി അ​വ​കാ​ശ​പ്പെ​ടു​ന്നു. സ്കൂ​ൾ, കോ​ള​ജ് ബോ​ണ്ട് സ​ർ​വീ​സു​ക​ൾ ബ്രേ​ക്ക് ഡൗ​ണാ​യാ​ൽ ഉ​ട​ൻ പ​ക​രം ബ​സ് എ​ത്തി​ക്കേ​ണ്ട ചു​മ​ത​ല യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്കാ​ണ്.

Leave a Reply

Latest News

സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു

സർവീസിൽ നിന്ന് വിരമിച്ച് 15 വർഷങ്ങൾക്ക് ശേഷം, എഴുപതാം വയസിൽ ഒരു പ്രണയഗാനം എഴുതുക. അത് ‘പത്‌മ’ എന്ന പേരിൽ ഒരു സംഗീത ആൽബമായി മകൻ...

More News