തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശന്പളവിതരണത്തിനു ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെങ്കിലും ജീവനക്കാർക്ക് വിഷുവിന് ശമ്പളം കിട്ടില്ല. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും നടപടി പൂർത്തിയായില്ലായിരുന്നു. ഇതോടെ പണം കെഎസ്ആർടിസി അക്കൗണ്ടിൽ എത്തിയില്ല
ശന്പള വിതരണത്തിനായി ആകെ 90 കോടിയോളം രൂപ കെഎസ്ആർടിസിക്ക് വേണം. 30 കോടി അനുവദിച്ചെങ്കിലും ബാക്കി തുക കണ്ടെത്തുന്നതിനും മാനേജ്മെന്റിനു സാധിച്ചിരുന്നില്ല.
ശന്പളം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ൽ സിഐടിയു, എഐടിയുസി, ബിഎംഎസ് സംഘടനകൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചത്.