ദേശീയ പാതയിലെ അപകടത്തിന്റെ കാരണക്കാരൻ കെഎസ്ആർടിസി ഡ്രൈവർ; പാലക്കാട് യുവാക്കളുടെ അപകട മരണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0

പാലക്കാട്: പാലക്കാട്ട് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ ബൈക്ക് അപകടത്തിനു കാരണം കെഎസ്ആർടിസി ബസ്. ലോറിയെ മറികടന്നെത്തിയ കെഎസ്ആർടിസി ബസ് പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

ബസിനും ലോറിക്കും ഇടയിലൂടെ ബൈക്ക് പോകുമ്പോൾ പെട്ടെന്ന് കെഎസ്ആർടിസി വലത്തോട്ട് നീങ്ങുകയായിരുന്നു. അതോടെ ബസിനും ലോറിക്കുമിടയിൽപ്പെട്ട് ഞെരുങ്ങുകയും ബൈക്ക് ബസിന്റെ അടിയിലേക്ക് വീഴുകയുമായിരുന്നു. ഇതറിഞ്ഞിട്ടും ബസ് മുന്നോട്ട് എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വടക്കാഞ്ചേരി ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടമുണ്ടാക്കിയത്. ലോറിയും ബസും കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിട്ടുണ്ട്.

പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സബിത് എന്നിവരാണ് അപകടത്തിൽപ്പെട്ടത് രണ്ടു പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കുഴൽമന്ദം വെള്ളപ്പാറയിലാണ് അപകടം ഉണ്ടായത്.

Leave a Reply