തിരുവനന്തപുരം: ഹോട്ടലുകൾക്ക് മുൻപിൽ ഇനി കെഎസ്ആർടിസി ബസ് നിർത്തും. വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. യാത്രക്കാരെ എത്തിക്കുന്നതിലൂടെ ഹോട്ടലുകളിൽ നിന്ന് കെഎസ്ആർടിസിക്ക് ഒരു വിഹിതം ലഭിക്കും.
കെഎസ്ആർടിസി പുതുതായി ആരംഭിക്കുന്ന ‘ബൈപാസ് റൈഡ് ’ ബസുകളാണ് ഹോട്ടലുകൾക്ക് മുൻപിലും നിർത്തി യാത്രക്കാരുടെ വിശപ്പ് അകറ്റാൻ വഴി തുറക്കുന്നത്. നഗരങ്ങൾക്കുള്ളിലെ തിരക്കിലൂടെ ഉണ്ടാക്കുന്ന സമയനഷ്ടം ഒഴിവാക്കാൻ പൂർണമായും ബൈപാസ് റോഡുകളിലൂടെ യാത്ര ചെയ്യുന്ന സർവീസാണിത്.
തിരുവനന്തപുരത്തു നിന്ന് ദേശീയപാത വഴി ബെംഗളൂരുവിനും എറണാകുളത്തിനും പോകാനാണ് ഇപ്പോൾ സർവീസ്. നഗരങ്ങൾ ഒഴിവാക്കുമ്പോൾ ബസ് സ്റ്റേഷനുകളും ഒഴിവാകും. കെഎസ്ആർടിസിയുടെ തന്നെ ഫീഡർ സർവീസ് നഗരത്തിലേക്കു ഈ യാത്രക്കാരുമായി പോകും. ഹോട്ടലുകളുടെ സൗകര്യങ്ങൾ പരിശോധിച്ചാകും തിരഞ്ഞെടുക്കുക. കെടിഡിസി വിശ്രമ കേന്ദ്രങ്ങളുണ്ടെങ്കിൽ ആ ഹോട്ടലുകൾക്കായിരിക്കും ആദ്യപരിഗണന
English summary
KSRTC buses will stop in front of hotels. This is part of an effort to increase revenue. KSRTC will get a share from the hotels by delivering passengers.