കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം. ബസ് ഡ്രൈവർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ (45) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്. നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറിയ ബസ്സിന്റെ മുൻഭാഗം അപകടത്തിൽ പൂർണമായും തകർന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ മരം കടപുഴകി. മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
English summary
KSRTC bus crashes into a tree at Palarivattom Chakkarapparam. The bus driver died. 26 people were injured. One of the injured is in critical condition. The deceased has been identified as Arun Sukumar, 45, of Thiruvananthapuram.