Sunday, September 19, 2021

മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയതിന് കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥനെതിരേ കേസെടുത്തു

Must Read

തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയതിന് കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥനെതിരേ കേസെടുത്തു. കിഴക്കേക്കോട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോ സ്‌റ്റേഷൻ മാസ്റ്റർ പെരിങ്ങമ്മല സ്വദേശി ബിജുവിനെതിരേയാണ് വഞ്ചിയൂർ പോലീസ് കേസെടുത്തത്.

ഞായറാഴ്ച രാത്രി പത്തോടെ കിഴക്കേക്കോട്ട ഭാഗത്തുനിന്നും സ്റ്റാച്യു ഭാഗത്തേക്ക് അമിതവേഗത്തിൽ വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ വലതുവശത്തെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി റോഡിനു കുറുകേ നിന്നു. കാറിന്റെ ഡോർ പൊളിച്ചാണ് വാഹനം ഓടിച്ചിരുന്ന ബിജുവിനെ പുറത്തെടുത്തത്.

കാറിന്റെ ഓയിൽ ടാങ്ക് പൊട്ടി ഓയിൽ റോഡിൽ പടർന്നതോടെ ഗതാഗതവും തടസ്സപ്പെട്ടു.

അഗ്നിരക്ഷാസേന എത്തിയാണ് ഓയിൽ നീക്കംചെയ്തത്. ഇയാൾ മദ്യപിച്ച് ലക്കുകെട്ട നിലയിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയതോടെ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷം മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തു

Leave a Reply

Latest News

കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു

കാലടി: കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു. ഈ ആവശ്യം മുൻനിർത്തി താന്നിപ്പുഴ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജനകീയ...

More News