Tuesday, May 18, 2021

കെഎസ്ഇബി വിജിലൻസ് ആൻഡ് ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ പിടികൂടിയത് 308 വൈദ്യുതി മോഷണം

Must Read

തൃക്കരിപ്പൂർ ∙ ജില്ലയിൽ വൈദ്യുതി മോഷണം പിടികൂടുന്നതിലും വൈദ്യുതി ദുരുപയോഗം തടയുന്നതിലും കെഎസ്ഇബി വിജിലൻസ് ആൻഡ് ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് കാസർകോട് യൂണിറ്റ് എക്കാലത്തെയും മികച്ച നേട്ടം കൈവരിച്ചു. 2020–21 സാമ്പത്തിക വർഷത്തിൽ ഇക്കാര്യത്തിൽ കൈവരിച്ച നേട്ടം യൂണിറ്റിനും ബോർഡിനു തന്നെയും അഭിമാനം പകരുന്നതായി. ഇതിൽ പ്രധാനമായും കോവിഡ് വ്യാപനകാലത്തും കർശന പരിശോധന നടത്തിയത് പ്രത്യേകം ശ്രദ്ധേമായി.

സാമ്പത്തിക വർഷത്തിൽ വൈദ്യുതി മോഷണം നടത്തിയതിൽ 308 എണ്ണം പിടികൂടി കേസുകൾ എടുക്കുകയും 2.30 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. 2019–20 സാമ്പത്തിക വർഷത്തിൽ 252 കേസുകളാണ് എടുത്തത് 1.27 ലക്ഷം രൂപ പിഴ ഈടാക്കി. ഈ സാമ്പത്തിക വർഷം 95 കേസുകളിൽ മാത്രം 1.88കോടി രൂപ പിഴ ചുമത്തുകയും മുഴുവൻ തുകയും പിരിച്ചെടുത്ത് വൈദ്യുതി ബോർഡ് ചെയർമാന്റെ പ്രത്യേക പ്രശംസ നേടുകയുമുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 71 മോഷണ കേസുകളിൽ 76 ലക്ഷം രൂപയാണ് പിഴ അടപ്പിച്ചത്.

വൈദ്യുതി മോഷണം നടത്തുന്ന സ്വകാര്യ വ്യക്തികൾ വലിയതോതിൽ വൈദ്യുതി കവർന്നെടുക്കുന്നുണ്ടെന്നാണ് പിഴ തുകയുടെ വലുപ്പം കാണിക്കുന്നത്. ജില്ലാ എപിടിഎസ് യൂണിറ്റ് രാത്രികാലങ്ങളിൽ നടത്തിയ പരിശോധനയിലൂടെയാണ് വീടുകളിലെ വൈദ്യുതി മോഷണം പടികൂടിയതെന്നു അധികൃതർ അറിയിച്ചു. മിക്കയിടങ്ങളിലും മീറ്ററിൽ കൃത്രിമം കാട്ടിയാണ് വൈദ്യുതി മോഷണം നടത്തിയിട്ടുള്ളത്.

മീറ്ററിലേക്കുള്ള വയർ ഇളക്കി വിട്ടാണ് മോഷണം നടത്തുന്നത്. വൈദ്യുതി ദുരുപയോഗം ചെയ്യുന്നതിനെതിരായി ബോധവൽക്കരണം നടത്തുന്നുണ്ട്. വൈദ്യുതി മോഷണവും ദുരുപയോഗവും ശ്രദ്ധയിൽ പെട്ടാൽ അറിയിക്കണമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. 9446008172, 9446008173, 9447550731.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News