കെ​എ​സ്ഇ​ബി ഓ​ഫീ​സ​ര്‍​മാ​രു​ടെ സ​മ​രം നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി

0

കൊ​ച്ചി: കെ​എ​സ്ഇ​ബി ഓ​ഫീ​സ​ര്‍​മാ​ര്‍ ന​ട​ത്തു​ന്ന സ​മ​രം നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. വ​യ​നാ​ട് വൈ​ത്തി​രി സ്വ​ദേ​ശി അ​രു​ണ്‍ ജോ​സ് ആ​ണ് ഹ​ർ​ജി ന​ല്‍​കി​യ​ത്. സ​മ​ര​ത്തെ​ത്തു​ട​ര്‍​ന്ന് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടാ​നി​ട​യു​ണ്ടെ​ന്നും പൊ​തു​ജ​ന​ങ്ങ​ളെ ഇ​തു ബു​ദ്ധി​മു​ട്ടി​ലാ​ക്കു​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

വ​ര്‍​ക്ക് ഫ്രം ​ഹോം സം​വി​ധാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ത​നി​ക്ക് യ​ഥാ​സ​മ​യം ജോ​ലി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. കെ​എ​സ്ഇ​ബി ഓ​ഫീ​സ​ര്‍​മാ​ര്‍ തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് സ​മ​രം തു​ട​ങ്ങി​യ​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി സ​മ​രം ന​ട​ത്തു​ന്ന​തു ത​ട​യ​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Leave a Reply