Thursday, July 29, 2021

വീടിന് ചുറ്റും വെള്ളക്കെട്ട്, ഇഴജന്തുക്കളുടെ ശല്യം തുടങ്ങിയ പ്രശ്നങ്ങളുള്ളപ്പോൾ വെളിച്ചംകൂടി ഇല്ലാത്ത സ്ഥിതി, ക്വാറന്റീനിൽ കഴിയുന്ന പ്രായമായ ദമ്പതിമാർക്ക് ദുരിതം സമ്മാനിച്ച് കെ.എസ്.ഇ.ബി

Must Read

കുമരകം: കോവിഡ് രോഗബാധിതർക്ക് കൈത്താങ്ങായ സർക്കാരിന് കളങ്കമായി കുമരകം കെ.എസ്.ഇ.ബി.യുടെ ക്രൂരത. കുമരകം എട്ടാംവാർഡ് പൊങ്ങലക്കരിയിലെ കുടുംബമാണ് ഉദ്യോഗസ്ഥരുടെ ക്രൂരതയിൽ ദുരിതം അനുഭവിക്കുന്നത്. ചേപ്പുംതറ വീട്ടിൽ കുഞ്ഞച്ചനും ഭാര്യ തങ്കമ്മയും കഴിഞ്ഞ മൂന്നുദിവസമായി ഇരുട്ടിലാണ്. കാറ്റിലും മഴയിലും മരംവീണ് പൊങ്ങലക്കരി ഇരുട്ടിലായത് 17-നാണ്.

നാട്ടുകാർ മുൻകൈയെടുത്ത് മരം വെട്ടിമാറ്റി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും കുഞ്ഞച്ചനും കുടുംബത്തിനും വൈദ്യുതി ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസി സതീഷ് പറയുന്നു.

വീടിന് ചുറ്റും വെള്ളക്കെട്ട്, ഇഴജന്തുക്കളുടെ ശല്യം തുടങ്ങിയ പ്രശ്നങ്ങളുള്ളപ്പോൾ വെളിച്ചംകൂടി ഇല്ലാത്ത സ്ഥിതി. ക്വാറന്റീനിൽ കഴിയുന്ന പ്രായമായ ദമ്പതിമാരുടെ അഭ്യർഥന പ്രകാരം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി കുമരകം ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച പൊങ്ങലക്കരിയിലെ ട്രാൻസ്‌ഫോർമർ നന്നാക്കാൻ ഉദ്യോഗസ്ഥരെത്തി. ഈ കുടുംബത്തിന്റെ ദ്യരവസ്ഥ വിവരിച്ചിട്ടും ഉദ്യോഗസ്ഥർ സർവീസ് വയർ നന്നാക്കാൻ തയ്യാറായില്ല. ഈ ദമ്പതിമാർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതികൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് രോഗവും വെള്ളക്കെട്ടുംമൂലം ദുരിതമനുഭവിക്കുന്ന കുഞ്ഞച്ചനെയും കുടുംബത്തെയും സഹായിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ അറ്റൻഡുചെയ്തില്ല.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News