ചെറുതോണി (ഇടുക്കി) ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. വൈദ്യുതി ബോർഡിന്റെ കത്തിപ്പാറ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മംഗലത്ത് ചന്ദ്രനെയാണ് (52) ഇടുക്കി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. ഇടുക്കിയിൽ പോക്സോ കോടതി സ്ഥാപിച്ച ശേഷം വിധിക്കുന്ന ഉയർന്ന ശിക്ഷയാണിത്.
5 വർഷം മുൻപ് വെള്ളത്തൂവൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു വിധി. പ്രതി കൊന്നത്തടി പഞ്ചായത്തിൽ ജോലി ചെയ്യുമ്പോഴാണു സംഭവം. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എ.ബിന്ദു ഹാജരായി.
English summary
KSEB assistant engineer jailed for 10 years, fined Rs 1 lakh for molesting minor girl