Sunday, January 23, 2022

വൈദ്യുതിച്ചാർജ് കുടിശ്ശികയുണ്ടെന്നും അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നുംപറഞ്ഞ് ആളുകളിൽനിന്ന്‌ പണം തട്ടി;കെ.എസ്.ഇ.ബി. ജീവനക്കാരനെന്ന വ്യാജേന വീടുകളിലെത്തി തട്ടിപ്പു നടത്തിയയാൾ അറസ്റ്റിൽ

Must Read

കായംകുളം: കെ.എസ്.ഇ.ബി. ജീവനക്കാരനെന്ന വ്യാജേന വീടുകളിലെത്തി തട്ടിപ്പു നടത്തിയയാൾ അറസ്റ്റിൽ.

കായംകുളം മുറിയിൽ പണിപ്പുര തെക്കതിൽ സജീറാ(42)ണ് അറസ്റ്റിലായത്. ഓച്ചിറ വലിയകുളങ്ങരയിലെ ഭാര്യവീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്.

വൈദ്യുതിച്ചാർജ് കുടിശ്ശികയുണ്ടെന്നും അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നുംപറഞ്ഞ് ആളുകളിൽനിന്ന്‌ പണം തട്ടിയെടുക്കുകയായിരുന്നു. കെ.എസ്.ഇ.ബി.യുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയത്.

തട്ടപ്പിനിരയായവർ വൈദ്യുതിബോർഡിനെ സമീപിച്ചു. കായംകുളം വെസ്റ്റ് ഇലക്‌ട്രിക്കൽ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനിയർ നൽകിയ പരാതിയെത്തുടർന്നാണ് എച്ച്.ഒ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം സജീറിനെ അറസ്റ്റുചെയ്തത്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News