Thursday, May 13, 2021

കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Must Read

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഗൗരിയമ്മ. രക്തത്തില്‍ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.

പനിയും ശ്വാസതടസവും മൂലം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ഇല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍.
ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു 102കാരിയായ കെ ആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

Leave a Reply

Latest News

ലോക്ക്ഡൗണിൽ ആരും ബുദ്ധിമുട്ടരുത്; പി.കെ.വി ട്രസ്റ്റ് കൂടെയുണ്ട്, സമൂഹ അടുക്കള തുടങ്ങി; ആദ്യ ദിനം തന്നെ ഭക്ഷണം വിതരണം ചെയ്തത് നൂറോളം പേർക്ക്

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലരും പല രീതിയിൽ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ കുറെ നല്ല വാർത്തകളും പുറത്തു വരുന്നുണ്ട്. അത്തൊരത്തിലൊരു വാർത്തയാണ് പുല്ലുവഴിയിൽ നിന്നും പുറത്തു വരുന്നത്.അടച്ചിടൽകാലത്ത് രായമംഗലം...

More News