Sunday, November 28, 2021

സിപിഎമ്മിന്‍റെ സ്ത്രീ സംരക്ഷണവാദം വെറും തട്ടിപ്പാണെന്ന് അനുപമ വിഷയത്തിലൂടെ കേരള ജനതയ്ക്ക് ഒരിക്കൽക്കൂടി ബോധ്യമായെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി

Must Read

സിപിഎമ്മിന്‍റെ സ്ത്രീ സംരക്ഷണവാദം വെറും തട്ടിപ്പാണെന്ന് അനുപമ വിഷയത്തിലൂടെ കേരള ജനതയ്ക്ക് ഒരിക്കൽക്കൂടി ബോധ്യമായെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി.

ചോ​ര​ക്കു​ഞ്ഞി​നെ അ​തി​ന്‍റെ പെ​റ്റ​മ്മ​യി​ൽ നി​ന്നും അ​ക​റ്റു​ക​യും കു​ഞ്ഞി​നെ തി​രി​കെ കി​ട്ടാ​നു​ള്ള അ​മ്മ​യു​ടെ ശ്ര​മ​ങ്ങ​ളെ അ​ധി​കാ​ര​ത്തി​ന്‍റെ എ​ല്ലാ​വ​ഴി​ക​ളും ഉ​പ​യോ​ഗി​ച്ച് ത​ട​സ​പ്പെ​ടു​ത്തി​യ​തു​മാ​യ ന​ട​പ​ടി സി​പി​എ​മ്മി​ന്‍റെ ക​പ​ട​മു​ഖം വെ​ളി​വാ​ക്കു​ന്ന​താ​ണ്. അ​നു​പ​മ വി​ഷ​യ​ത്തി​ൽ കേ​ര​ള ജ​ന​ത​യു​ടെ രോ​ഷം ഉ​യ​ർ​ന്ന് വ​ന്നി​ല്ലാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ കു​ഞ്ഞി​നെ തി​രി​കെ കി​ട്ടാ​നു​ള്ള സാ​ധ്യ​ത​ക​ൾ സി​പി​എം എ​ന്നെ​ന്നേ​ക്കു​മാ​യി മു​ട​ക്കി​യേ​നെ.

സി​പി​എ​മ്മി​ന്‍റെ പ്ര​തി​കൂ​ല സ​മീ​പ​ന​വും രാ​ഷ്ട്രീ​യ സ്വാ​ധീ​ന​വും കൊ​ണ്ടാ​ണ് അ​നു​പ​മ​യ്ക്ക് കു​ഞ്ഞി​നെ ന​ഷ്ട​മാ​യ​ത്. പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​നം സി​പി​എ​മ്മി​ന്‍റെ സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങാ​തെ നി​ഷ്പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ൽ അ​നു​പ​മ​യ്ക്ക് കു​ഞ്ഞി​നെ നേ​ര​ത്തെ ല​ഭ്യ​മാ​കു​മാ​യി​രു​ന്നു.

ദ​ത്ത് ന​ട​പ​ടി​ക​ൾ​ക്ക് വ​ഞ്ചി​യൂ​ർ കു​ടും​ബ​ക്കോ​ട​തി സ്റ്റേ ​പു​റ​പ്പെ​ടു​വി​ച്ച​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ​യി​ലേ​യും കേ​ന്ദ്ര​ക​മ്മി​റ്റി​യി​ലേ​യും വ​നി​താ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടി​ട്ടും അ​നു​പ​മ​യ്ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​ത് അ​ട്ടി​മ​റി​ക്കാ​ൻ കേ​ര​ളാ​ഘ​ട​ക​ത്തി​ന് സ്വാ​ധി​ച്ചു. വി​വാ​ദ​മാ​യ​പ്പോ​ൾ അ​തി​ൽ നി​ന്നു ത​ടി​യൂ​രാ​നു​ള്ള പൊ​ടി​ക്കൈ​ക​ളാ​ണ് സി​പി​എം ന​ട​ത്തു​ന്ന​ത്.

അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത ശി​ശു​ക്ഷേ​മ സ​മി​തി​യി​ലേ​യും പോ​ലീ​സി​ലേ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News