Sunday, October 17, 2021

കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കാതെ കെ. സുധാകരൻ കേരളത്തിലേക്കു മടങ്ങിയതിനു പിന്നിൽ തൃശൂരിലെ ഒരു നേതാവിനെച്ചൊല്ലിയുള്ള തർക്കമാണെന്നു സൂചന

Must Read

തൃശൂർ: കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കാതെ കെ. സുധാകരൻ കേരളത്തിലേക്കു മടങ്ങിയതിനു പിന്നിൽ തൃശൂരിലെ ഒരു നേതാവിനെച്ചൊല്ലിയുള്ള തർക്കമാണെന്നു സൂചന. തൃശൂരിലെ ഒരു മുൻ ഡിസിസി പ്രസിഡന്‍റിനെ കെപിസിസി ഭാരവാഹിയാക്കണമെന്നു കെ.സി. വേണുഗോപാൽ നിർബന്ധം പിടിച്ചതോടെയാണു പ്രതിസന്ധിയായത്. ഇതു പറ്റില്ലെന്ന നിലപാടിൽ സുധാകരൻ ഉറച്ചുനിന്നതോടെ പട്ടികയിൽ ഒപ്പിടേണ്ടെന്നു കെ.സി. വേണുഗോപാൽ നിലപാടെടുത്തു. ഇതോടെ താരിഖ് അൻവറിനും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല.

തൃ​​​ശൂ​​​രി​​​ലെ ത​​​ന്‍റെ ഏ​​​റ്റ​​​വും അ​​​ടു​​​ത്ത സു​​​ഹൃ​​​ത്താ​​​യ നേ​​​താ​​​വി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തെ കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​പ്പ​​​ട്ടി​​​ക പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ല്ലെ​​​ന്ന പി​​​ടി​​​വാ​​​ശി​​​യി​​​ലാ​​​യി​​​രു​​​ന്നു കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ. ഇ​​​ദ്ദേ​​​ഹം തൃ​​​ശൂ​​​രി​​​ലെ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യ​​​തു​​​ത​​​ന്നെ വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ ഒ​​​ത്താ​​​ശ​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

തൃ​​​ശൂ​​​രി​​​ലെ​​​ മ​​​റ്റു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളും ഗ്രൂ​​​പ്പി​​​ന​​​തീ​​​ത​​​രാ​​​യ നേ​​​താ​​​ക്ക​​​ളും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​യാ​​​ക്ക​​​രു​​​തെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ ജി​​​ല്ല​​​യി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളി​​​ൽ​​നി​​​ന്നു​​​ത​​​ന്നെ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തെ കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ, ആ​​​രെ​​​തി​​​ർ​​​ത്താ​​​ലും അ​​​ദ്ദേ​​​ഹ​​​ത്തെ ഭാ​​​ര​​​വാ​​​ഹി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണു പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്. പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നാ​​​ണു താ​​​രി​​​ഖ് അ​​​ൻ​​​വ​​​ർ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി.

ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ നി​​​യ​​​മി​​​ച്ച​​​തി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചു വ​​​രു​​​മ്പോ​​​ഴാ​​​ണു വീ​​​ണ്ടും കോ​​​ണ്‍​ഗ്ര​​​സി​​​ൽ കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​പ്പ​​​ട്ടി​​​ക പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​തി​​​നു മു​​​മ്പു​​​ത​​​ന്നെ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ ഉ​​​ട​​​ലെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​ന്‍റെ ത​​​ർ​​​ക്കം കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ല്ലാ​​​തി​​​രി​​​ക്കാ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കെ. ​​​സു​​​ധാ​​​ക​​​ര​​​നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ പി​​​ടി​​​വാ​​​ശി വീ​​​ണ്ടും കോ​​​ണ്‍​ഗ്ര​​​സി​​​നെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണു നേ​​​തൃ​​​ത്വം.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News