കോൺഗ്രസുകാരുടെ മേൽ ഒരുതരി മണ്ണ് വാരിയിടുന്നതിനു മുൻപ് ഇത് തീക്കളിയാണെന്ന് രണ്ടുവട്ടം ആലോചിച്ചോളൂവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ

0

തിരുവനന്തപുരം: കോൺഗ്രസുകാരുടെ മേൽ ഒരുതരി മണ്ണ് വാരിയിടുന്നതിനു മുൻപ് ഇത് തീക്കളിയാണെന്ന് രണ്ടുവട്ടം ആലോചിച്ചോളൂവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളജ് തെരഞ്ഞെടുപ്പ് തോറ്റതിന്‍റെ പേരിൽ കെഎസ്‌യു പ്രവർത്തകരെ പോലീസും സിപിഎം പ്രവർത്തകരും വേട്ടയാടുകയാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ്ണ​രൂ​പം:

ശാ​സ്താം​കോ​ട്ട​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് കോ​ളേ​ജ് ഇ​ല​ക്ഷ​ൻ തോ​റ്റ​തി​ന്‍റെ പേ​രി​ൽ കെ​എ​സ്‌​യു ക്കാ​രു​ടെ വീ​ടു​ക​ൾ കേ​റി മാ​താ​പി​താ​ക്ക​ളെ​യ​ട​ക്കം ആ​ക്ര​മി​ക്കാ​ൻ സി​പി​എ​മ്മി​ന് നാ​ണ​മി​ല്ലേ? അ​ക്ര​മി​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കാ​നാ​ണോ കാ​ക്കി​യു​മി​ട്ട് കേ​ര​ള പോ​ലീ​സ് ന​ട​ക്കു​ന്ന​ത്?

ആ​ക്ര​മ​ണ വി​ധേ​യ​മാ​യ വീ​ടു​ക​ളി​ൽ കേ​റി പോ​ലീ​സ് ത​ല്ലു കൊ​ണ്ട​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണ്. പോ​ലീ​സി​ന്‍റെ ത​ണ​ലി​ലാ​ണ് സി​പി​എം ഗു​ണ്ടാ​വി​ള​യാ​ട്ടം ന​ട​ത്തു​ന്ന​ത്. ഇ​ത് നീ​തി​ര​ഹി​ത​വും പ​ക്ഷ​പാ​ത​പ​ര​വു​മാ​യ സ​മീ​പ​ന​മാ​ണ്.

അ​ർ​ദ്ധ​രാ​ത്രി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ കേ​റി തെ​രു​വു ഗു​ണ്ട​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ചി​ല പോ​ലീ​സ് ഏ​മാ​ൻ​മാ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ണ്ടു.

ഡി​ജി​പി​യും ഡി​ഐ​ജി​യു​മ​ട​ക്കം ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രോ​ട് സി​പി​എം ഗു​ണ്ട​ക​ളെ​യും പോ​ലീ​സി​നെ​യും നി​ല​യ്ക്കു നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ള്ള​ക്കേ​സി​ൽ അ​ക​ത്താ​ക്കി​യ കു​ട്ടി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് പു​റ​ത്തി​റ​ക്കി​യി​രി​ക്കും.

സി​പി​എ​മ്മി​നോ​ടും കേ​ര​ള പോ​ലീ​സി​നോ​ടും കൂ​ടി പ​റ​യു​ക​യാ​ണ്, ശാ​സ്താം​കോ​ട്ട​യി​ൽ നി​ങ്ങ​ൾ ന​ട​ത്തു​ന്ന തീ​ക്ക​ളി ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ അ​ത​വ​സാ​നി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗ്ഗ​ങ്ങ​ളെ പ​റ്റി കോ​ൺ​ഗ്ര​സ് ചി​ന്തി​ക്കും.

Leave a Reply