Tuesday, October 26, 2021

മുട്ടിൽ മരംമുറിക്കേസ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ

Must Read

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. അതിന് തെളിവാണ് കുറ്റപത്രം സമർപ്പിക്കുന്നതിൽ പോലീസ് കാലവിളംബം വരുത്തിയതിന്‍റെ പേരിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ന്‍റെ തു​ട​ക്കം മു​ത​ൽ കേ​സ് അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്താ​നും പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നു​മു​ള്ള നീ​ക്ക​മാ​ണ് ഉ​ന്ന​ത​ങ്ങ​ളി​ൽ ന​ട​ന്ന​ത്. പ്ര​തി​ക​ളെ​ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്പോ​ഴും യ​ഥാ​ർ​ഥ കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ സ​ത്യം പു​റ​ത്തു വ​രി​ല്ല.

സ്വ​ത​ന്ത്ര​മാ​യ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​മെ​ന്ന ആ​വ​ശ്യം കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും മു​ന്നോ​ട്ട് വ​ച്ചി​ങ്കി​ലും അ​ത് സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റ​ല്ല. മു​ട്ടി​ൽ മ​രം മു​റി​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച വ​നം ക​ണ്‍​സ​ർ​വേ​റ്റ​ർ എ​ൻ.​ടി. സാ​ജ​നെ​തി​രെ വ​നം വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ സം​ര​ക്ഷി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്.

വ​നം​ മാ​ഫി​യ​യും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് ഇ​തി​ന് കാ​ര​ണം. പി​ടി​കൂ​ടി​യ ത​ടി​ക​ളു​ടെ സാ​ന്പി​ൾ ശേ​ഖ​ര​ണം,വ​നം റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് എ​ന്നി​വ പ​രി​ശോ​ധി​ക്കു​ക ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി​യ​ത്.

ക​ട​ത്തി​യ മ​ര​വു​മാ​യി എ​ത്തി​യ മ​രം​ലോ​റി ശ​രി​യാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ വി​ട്ട​തി​ന് സ​സ്പെ​ൻ​ഷ​നി​ലാ​യ ല​ക്കി​ടി ചെ​ക്ക് പോ​സ്റ്റി​ലെ ര​ണ്ടു സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രെ ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ സ​ർ​വീ​സി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്തി​രു​ന്ന​താ​യും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News